അറിയിപ്പ് : കേരള സംഗീത നാടക അക്കാദമിയില്‍ പുസ്തകങ്ങള്‍ക്ക് വന്‍ വിലക്കിഴിവ്. കേരള സംഗീത നാടക അക്കാദമി പ്രസിദ്ധീകരിച്ച നാടകം, സംഗീതം,നൃത്തം, ഫോക് ലോര്‍ എന്നീ മേഖലകളിലെ പുസ്തകങ്ങള്‍ക്കാണ് ഈ ഇളവ് ലഭിക്കുക.
ഈ ഓഫറിന്റെ ഭാഗമായി ജി. ശങ്കരപ്പിള്ള എഴുതിയ 14 നാടക പുസ്തകങ്ങള്‍ 500 രൂപയ്ക്കും ഡോ. എം.വി വിഷ്ണു നമ്പൂതിരിയുടെ അടക്കമുള്ള മൂന്ന് ഫോക് ലോര്‍ ഗ്രന്ഥങ്ങള്‍ 205 രൂപയ്ക്കും കഥകളിപ്പദങ്ങള്‍ വാല്യം ഒന്നും രണ്ടും 550 രൂപയ്ക്കും വില്യം ഷേക്‌സ്പിയര്‍ – വിശ്വവിസ്മയം 225 രൂപയ്ക്കും കൂടാതെ 55 പുസ്തകങ്ങള്‍ അടങ്ങിയ പുസ്തക കിറ്റ് 3709 രൂപയ്ക്കും ലഭിക്കും.
പുസ്തകങ്ങള്‍ അക്കാദമിയില്‍ നേരിട്ടെത്തി വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക്, ഓണ്‍ലൈന്‍ ആയി പണം അടച്ചാല്‍, തപാല്‍ മാര്‍ഗ്ഗം പുസ്തകം എത്തിച്ചു നല്‍കാനുള്ള സൗകര്യവും അക്കാദമി ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അക്കാദമി ഫെയ്‌സ്ബുക്ക് അക്കൗണ്ട് സന്ദര്‍ശിക്കുക. ഫോണ്‍-0487 2332134