ഭാരതീയകലകളുടെ അവതരണത്തിന് അനുയോജ്യമായ രീതിയില്‍ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ നേതൃത്വത്തില്‍ സ്ഥിരം രംഗവേദി വേണമെന്ന് കൂടിയാട്ട കുലപതി വേണുജി, കിഴക്കേനടയിൽ 10 ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ന്യത്ത- സംഗീതോത്സവം ആരംഭിച്ചു

ഇരിങ്ങാലക്കുട : ഭാരതീയകലകളുടെ അവതരണത്തിന് അനുയോജ്യമായ രീതിയില്‍ ദേവസ്വത്തിന്‍റെ നേതൃത്വത്തില്‍ സ്ഥിരം രംഗവേദി വേണമെന്ന് കൂടിയാട്ട കുലപതി വേണുജി അഭിപ്രായപ്പെട്ടു . കൂടല്‍മാണിക്യം ദേവസ്വത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന പ്രഥമ നവരാത്രി ന്യത്ത- സംഗീതോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വിശ്വവിഖ്യാത നര്‍ത്തകി പത്മസുബ്രമണ്യം കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നല്ല ഒരു വേദിയുണ്ടെങ്കിൽ സൗജന്യമായി പരിപാടി അവതരിപ്പിക്കാനുള്ള താത്പര്യം തന്നോട് പ്രകടിപ്പിച്ചിരുന്നതായും അദ്ദേഹം അനുസ്മരിച്ചു. ദേവസ്വം ചെയര്‍മാന്‍ പ്രദീപ്‌മേനോന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം രംഗവേദി യാഥാര്‍ത്ഥ്യമാക്കാന്‍ ദേവസ്വം പരിശ്രമിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ പിന്നീട് പറഞ്ഞു.

ഒക്ടോബർ 24 വരെ ദിവസവും വൈകീട്ട് 5.30 മുതല്‍ 9.30 വരെ നടക്കുന്ന ന്യത്ത സംഗീതോത്സവത്തില്‍ 80 ല്‍ പരം ഇനങ്ങളിലായി 800 ഓളം കലാകാരന്‍മാരാണ് എന്നും ന്യത്ത- സംഗീതോല്‍സവത്തില്‍ പങ്കെടുക്കുന്നത്.

കിഴേക്ക നടയിൽ നടന്ന ചടങ്ങിൽ വേണുജിയെ ദേവസ്വം പൊന്നാടയണിയിച്ച് ആദരിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ ഭരതന്‍ കണ്ടേങ്കാട്ടില്‍, അഡ്വ കെ.ജി. അജയകുമാര്‍, കെ.എ. പ്രേമരാജന്‍, എ.വി. ഷൈന്‍, കെ.ജി. സുരേഷ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ. ഉഷാനന്ദിനി തുടങ്ങിയവര്‍ സംസാരിച്ചു.

ശ്രീപാദം ടീം പുല്ലൂർ ടീമിന്റെ തിരുവാതിരക്കളി, ഗോപിക വേണുഗോപാൽ ചാലക്കുടിയുടെ നൃത്തനൃത്യങ്ങൾ, ശ്രീശങ്കര നൃത്ത വിദ്യാലയം എടതിരിഞ്ഞിയുടെ നൃത്തനൃത്യങ്ങൾ, രാജീവ് സപര്യ ശബരിയ മ്യൂസിക്കൽ അക്കാദമി ഇരിങ്ങാലക്കുടയുടെ ഭക്തിഗാനസുധ, ശരണ്യ ശരണ്യാസ് സഹസ്ര കഥക് നൃത്ത്യ അക്കാദമി, ഇരിങ്ങാലക്കുടയുടെ കഥക്ക് , സ്നേഹ രാജേഷ് ആർ.എൽ.വി & സംഘം പറവൂർ മോഹിനിയാട്ടം, ഭരതനാട്യം എന്നിവ അവതരിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page