ഇരിങ്ങാലക്കുട : ചൈനയിൽ നടന്ന ഏഷ്യൻ അത് ലറ്റിക്ക് മീറ്റിൽ ഇന്ത്യൻ അമ്പെയ്ത്ത് താരങ്ങളെ മെഡൽ കൊയ്ത്തിന് മാനസികമായി സജ്ജരാക്കിയ സ്പോർട്ട്സ് സൈക്കോളജിസ്റ്റ് ഡോ. സോണി ജോണിനെ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റി ആദരിച്ചു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ കായികാധ്യാപക വിഭാഗം മേധാവിയും എഴുത്തുകാരനും സ്പോർട്ട്സ് നരേറ്ററുമാണ് ഡോ. സോണി ജോൺ. നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ ഏഷ്യൻ മീറ്റ് കഴിയുന്നതു വരെ ഇന്ത്യൻ താരങ്ങളോടൊപ്പം ചൈനയിൽ തന്നെ ഉണ്ടായിരുന്നു.
അനുമോദന യോഗത്തിൽ ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. ഡോ. കെ.രാജേന്ദ്രൻ പൊന്നാടയണിയിച്ചു. പി. ഗോപിനാഥ്, ടി.എൻ. മുരളി, ഷെറിൻ അഹമ്മദ്, കെ.എൻ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ഡോ. സോണി ജോൺ ചൈനയിലെ ഏഷ്യൻ മീറ്റ് അനുഭവങ്ങൾ പങ്കു വെച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com