നാദോപാസന സംഗീത സഭയുടെ 32 മത് വാർഷികദിനവും, നവരാത്രി സംഗീതോത്സവവും തുടങ്ങി

ഇരിങ്ങാലക്കുട : നാദോപാസന സംഗീത സഭയുടെ 32 മത് വാർഷികദിനവും നവരാത്രി ആഘോഷവും ചെറുമുക്ക് സുബ്രഹ്മണ്യ ക്ഷേത്രാങ്കണത്തിൽ തുടക്കം കുറിച്ചു. തൃശൂർ റൂറൽ ഡിസ്ട്രിക്ട് സുപ്രണ്ടന്റ് ഓഫ് പൊലീസ് ഐശ്വര്യ ഡോൺഗ്രെ ഐ.പി.എസ് ഉദ്‌ഘാടനം നിർവഹിച്ചു. നാദോപാസന പ്രസിഡന്റ്‌ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ഡോ. സി. കെ. രവി മുഖ്യാ തിഥിയായിരുന്നു.

ചെറുതൃക്ക് ക്ഷേത്രം ഭരണസമിതി വൈസ് പ്രസിഡണ്ട് പുത്തില്ലത്ത് നീലകണ്ഠൻ നമ്പൂതിരി, ഷീല സോമൻ സ്വാഗതവും ഉണ്ണികൃഷ്ണൻ മേനോൻ നന്ദിയും അർപ്പിച്ച് സംസാരിച്ചു. അനിരുദ്ധ ഹരിദാസിന്റെ സോപാനസംഗീതം, സംഗീതജ്ഞൻ വൈദ്യ കാർത്തിക് പരമേശ്വരന്റെ സംഗീത കച്ചേരിയും ഉണ്ടായിരുന്നു.

ഒക്ടോബർ 23വരെ എല്ലാ ദിവസവും വൈകുന്നേരം 5 മുതൽ ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വച്ചാണ് സംഗീതാർച്ചന. തിങ്കളാഴ്ച ഡോ. ഇ എൻ സജിത്ത് സംഗീതകച്ചേരി അവതരിപ്പിക്കും. ദിവസവും വൈകിട്ട് 5.00 ന് സംഗീത വിദ്യാർത്ഥികളുടെ സംഗീതാരാധനയും തുടർന്ന് സംഗീതസംബന്ധമായ ഒരു പ്രഭാഷണവും നടത്തുന്നുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page