ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റ് ഫെബ്രുവരി 6,7,8 തീയതികളിൽ ആഘോഷിക്കും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ വ്യാപാരികളും, തൊഴിലാളികളും, ഡ്രൈവർമാരും അഭ്യൂദയകാംഷികളും ഒരുമിച്ച് നടത്തുന്ന ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റ് ഫെബ്രുവരി 6,7,8 ചൊവ്വ, ബുധൻ, വ്യാഴം തിയ്യതികളിൽ നടത്തപ്പെടുന്നു. ഇരിങ്ങാലക്കുട കത്തീഡ്രൽ പിണ്ടിപെരുന്നാളിന് ശേഷം നടത്തപ്പെടുന്ന ഒരു പ്രധാനപ്പെട്ട ആഘോഷമാണ് ടൗൺ അമ്പ് ഫെസ്റ്റ്.

ഫെബ്രുവരി 6-ാം തിയ്യതി ചൊവ്വാഴ്ച വൈകീട്ട് 6 മണിക്ക് സെന്റ് തോമസ് കത്തീഡൽ വികാരി ഡോ. ലാസർ കുറ്റിക്കാടൻ മാർക്കറ്റ് ജംഗ്ഷനിൽ പ്രത്യേകം സജ്ജമാക്കിയ കൊടിമരത്തിൽ തിരുന്നാൾ പതാക ഉയർത്തുന്നു. തുടർന്ന് ദീപാലങ്കാരങ്ങളുടെ സ്വിച്ചോൺ കർമ്മം ഡി.വൈ.എസ്.പി നിർവ്വഹിക്കുന്നു. അതിനുശേഷം നാദതാളലയങ്ങളുടെ കലാവിസ്മയം ഉണ്ടായിരിക്കും.

ഫെബ്രുവരി 7-ാം തിയ്യതി ബുധനാഴ്ച വൈകീട്ട് 6 മണി മുതൽ ദക്ഷിണേന്ത്യയിലെ പ്രമുഖ ഓർക്കസ് ഗ്രൂപ്പായ 51 വർഷത്തെ കലാപാരമ്പര്യമുള്ള സിനിമ പിന്നണിഗായകർ ഉൾപ്പെടുന്ന ഓർക്കസ്ട്ര ടീമിന്റെ ഗാനോത്സവം – 2024. തുടർന്ന് മതസൗഹാർദസമ്മേളനം. സമ്മേളനത്തിൽ ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ, കാട്ടുങ്ങച്ചിറ ജുമ മസ്ജിദ് ഇമാം സഖിയ ഗാസ്മി, കൂടൽമാണിക്യം ദേവസ്വം ബോർഡ് മുൻ ചെയർമാൻ പ്രദീപ് മേനോൻ, മുനിസിപ്പൽ ചെയർപേഴ്സൺ സുജ സജ്ഞീവ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.


പ്രശസ്ത രാജ്യാന്തര ജേർണലിസ്റ്റും ഇരിങ്ങാലക്കുടക്കാരനുമായ ഡോ. സ്റ്റാൻലി ജോണി മാമ്പിള്ളിയെ ആദരിക്കും. സമ്മേളനത്തിനോടനുബന്ധിച്ച് പാവപ്പെട്ട രോഗികൾക്ക് ചികിത്സാസഹായധനവിതരണം നൽകും.
ഫെബ്രുവരി 8 ന് വ്യാഴാഴ്ച 4 മണിക്ക് മൂവാറ്റുപുഴ സി.ആർ.പി ബാന്റ് സെറ്റിന്റേയും പാലക്കാട് അനുഗ്രഹ കലാസമിതിയുടെ ശിങ്കാരിമേള ടീമിന്റെയും പ്രദർശന വാദ്യം ഉണ്ടായിരിക്കും.

അമ്പ് പ്രദക്ഷിണം വൈകീട്ട് 5 മണിക്ക് തെക്കേഅങ്ങാടി സെന്റ് റാഫേൽ കപ്പേളയിൽ നിന്ന് അമ്പ് പ്രദക്ഷിണം ആരംഭിക്കും. മാർക്കറ്റ് ജംഗ്ഷൻ, ഇരട്ട കപ്പേള, ചന്തക്കുന്ന് മുനിസിപ്പൽ ഓഫീസിന് മുമ്പിലൂടെ പ്രൊവിഡൻസ് ഹൗസ് വഴി ഠാണാവിലെത്തി 11 മണിക്ക് മുമ്പായി കത്തീഡ്രൽ പള്ളിയിൽ സമാപിക്കും. തുടർന്ന് വർണ്ണമഴ ഉണ്ടായിരിക്കും.


അമ്പ് പ്രദക്ഷിണം മുനിസിപ്പൽ മൈതാനത്ത് എത്തിച്ചേരുന്ന ഏകദേശം 8 മണിയോടുകൂടി മൈതാനം ആയിരകണക്കിന് മെഴുകുതിരികൾ കത്തിച്ച് ദീപാലംകൃതമാക്കുന്നു.

ടൗൺ അമ്പ് ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ ജനറൽ കൺവീനർ ജിക്സൺ മങ്കിടിയാൻ, പ്രസിഡന്റ് ബിനോയ് പുതുക്കാടൻ, സെക്രട്ടറി ബെന്നി വിൻസെന്റ്, ട്രഷറർ വിൻസൻ കോമ്പാറക്കാരൻ, രക്ഷാധികാരി ജിജി മാമ്പിള്ളി, പ്രോഗ്രാം കോഡിനേറ്റർ ടെൽസൺ കോട്ടോളി, പബ്ലിസിറ്റി കൺവീനർ അഡ്വ. ഹോബി ജോളി, പോളി കോട്ടോളി, ജോജു പള്ളൻ, ജോബി അക്കരക്കാരൻ, ഷാജു പാറേക്കാടൻ, ഡയസ് ജോസഫ്, അലിബായ്, റപ്പായി മാടാനി, തോമസ് കോട്ടോളി, വത്സൻ തുടങ്ങിയവർ പങ്കെടുത്തു.

continue reading below...

continue reading below..

You cannot copy content of this page