ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവൻ സ്കൂളുകളുടെ 25-ാമത് സംസ്ഥാന കലോത്സവം, ഭവൻസ് ഫെസ്റ്റിന്‍റെ ഒന്ന്, രണ്ട് കാറ്റഗറി മത്സരങ്ങൾക്ക് നവംബർ 4ന് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ വേദിയാകുന്നു.
നവംബർ 4 ശനിയാഴ്ച നടക്കുന്ന കലോത്സവത്തിൽ 19 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ കേരളത്തിലെ 25 ഭാരതീയ വിദ്യാഭവൻ സ്കൂളിലെ 1 മുതൽ 4 വരെയുള്ള ക്ലാസുകളിൽ നിന്നായി നാനൂറിൽപരം വിദ്യാർത്ഥികൾ പങ്കെടുക്കും.
തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രെ ഐ.പി.എസ് കലോത്സവം ഉദ്ഘാടനം നിർവഹിക്കും. കൂടിയാട്ടം കലാകാരി കപിലാ വേണു മുഖ്യാതിഥിയായിരിക്കും. അന്നേദിവസം വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ധനേഷ് മുഖ്യാതിഥി ആയിരിക്കും.
ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്ന സ്കൂളിലുള്ള ട്രോഫി ഭവൻസ് ജ്യോതി ഭവൻസ് പ്രതിഭാ പുരസ്കാരങ്ങൾ എന്നിവ ചടങ്ങിൽ വിതരണം ചെയ്യും എന്ന് ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന പത്രസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ പ്രിൻസിപ്പാൾ ബിജു വർഗീസ്, ചെയർമാൻ സി സുരേന്ദ്രൻ, പി.ടി.എ പ്രസിഡൻറ് എബിൻ വെള്ളാനിക്കാരൻ, വൈസ് ചെയർമാൻ സി നന്ദകുമാർ, പ്രോഗ്രാം കോർഡിനേറ്റർ സുജാത രാമാനന്ദൻ, മാനേജ്മെൻറ് സെക്രട്ടറി രാജൻ, പി ആർ ഓ ഭീമ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews