ആറാട്ടുപുഴ പൂരത്തിനോടനുബന്ധിച്ച് പൂച്ചിന്നിപ്പാടം മുതൽ കരുവന്നൂർ ചെറിയപാലം വരെ തിങ്കളാഴ്ച ഉച്ചമുതൽ ഗതാഗത നിയന്ത്രണം

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിനോടനുബന്ധിച്ച് തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ പൂച്ചിന്നിപ്പാടം മുതൽ കരുവന്നൂർ ചെറിയപാലം വരെ ഗതാഗത തടസ്സം ഉണ്ടാകാൻ സാധ്യത ഉളളതിനാൽ തൃശ്ശൂർ ഭാഗത്തു നിന്നും ഒല്ലൂർ ഭാഗത്തു നിന്നും ഇരിങ്ങാലക്കുട / കൊടുങ്ങല്ലൂർ ഭാഗത്തേക്ക് വരുന്ന ചരക്ക് ലോറികൾ, ടോറസ് ലോറികൾ, ടാങ്കറുകൾ, കാർ/ജീപ്പ് മുതലായ വലിയ വാഹനങ്ങൾ ഏപ്രിൽ 03 തിങ്കളാഴ്ച്ച വൈകീട്ട് 4 മണി മുതൽ ഏപ്രിൽ 04 ചൊവ്വാഴ്ച്ച) ഉച്ചക്ക് 11 മണി വരെ പെരുമ്പിള്ളിശ്ശേരി, ചേർപ്പ്, പഴുവിൽ വഴി പോകേണ്ടതും, ഇരിങ്ങാലക്കുട ഭാഗത്തു നിന്നും തൃശ്ശൂരിലേക്ക് വരുന്ന മേൽപറഞ്ഞ വാഹനങ്ങൾ മാപ്രാണം വഴി ഹൈവേയിൽ പ്രവേശിച്ച് തൃശ്ശൂരിലേക്ക് പോകേണ്ടതുമാണ്.

പൂരം കാണുന്നതിന് ഇരിങ്ങാലക്കുട ഭാഗത്തു നിന്നും കാറ് / മോട്ടോർ സൈക്കിൾ എന്നീ വാഹനങ്ങളിൽ ആറാട്ടുപുഴ ക്ഷേത്രത്തിലേക്ക് പോകുന്ന പൂരപ്രേമികൾക്ക് കരുവന്നൂർ രാജാ കമ്പനിക്കു സമീപം ആറാട്ടുപുഴ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിൽ പല്ലിശ്ശേരി ജംഗ്ഷൻ എത്തുന്നതിന് മുമ്പ് റോഡിന് ഇരുവശവും ഒരുക്കിയിട്ടുള്ള പ്രത്യേക പാർക്കിങ്ങ് ഏരിയായിലും, പുതുക്കാട് ഭാഗത്തു നിന്നും ഞെരുവുശ്ശേരി വഴി ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങൾ ഞെരുവുശ്ശേരി – ആറാട്ടുപുഴ റോഡിൽ പ്രത്യേകം തയ്യാറാക്കിയ പാർക്കിങ്ങ് ഏരിയായിലും, ആറാട്ടുപുഴ പാലം – മുളങ്ങ് വഴി വരുന്നവർ മുളങ്ങ് ഗ്രൌണ്ടിനു സമീപം തയ്യാറാക്കിയ പാർക്കിങ്ങ് ഏരിയായിലും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.


ഇരിങ്ങാലക്കുട ചെറിയപാലം വഴി ക്ഷേത്രത്തിലേക്ക് പോകുന്ന വാഹനങ്ങൾ ആ റോഡരികിലുളള ആയുർജോതി ആശുപത്രിയുടെ സമീപമുളള പാർക്കിങ്ങ് ഏരിയായിൽ പാർക്ക് ചെയ്യേണ്ടതാണ്.

മേൽ പറഞ്ഞ പാർക്കിങ്ങ് ഏരിയകളിൽ വാഹനങ്ങൾ പാർക്ക് ചെയ്തശേഷം കാൽനടയായി ക്ഷേത്രപരിസരത്തേക്ക് പോകേണ്ടതും, പാർക്കിങ്ങ് ഏരിയകൾക്ക് ശേഷം ഒരു കാരണവശാലും ക്ഷേത്ര പരിസരത്തേക്ക് വാഹനങ്ങൾ കടത്തി വിടുന്നതുമല്ല.

You cannot copy content of this page