നാദോപാസന – ഗുരുവായൂരപ്പൻ ഗാനാഞ്ജലി പുരസ്‌കാരത്തിന് സ്വാതി രംഗനാഥൻ, ചെന്നെ അർഹയായി

ഇരിങ്ങാലക്കുട : ഈ വർഷത്തെ നാദോപാസന- ഗുരുവായൂരപ്പൻ ഗാനാഞ്ജലി പുരസ്കാരം സ്വാതി രംഗനാഥൻ , ചെന്നെ അർഹയായി. പതിനായിരം രൂപയും പുരസ്കാരവും സ്വാതിതിരുന്നാള്‍ സംഗീതോത്സവത്തില്‍ പ്രധാന കച്ചേരി അവതരിപ്പിക്കുവനുള്ള വേദിയുമാണ് സമ്മാനം. ആര്യ വൃന്ദ വി നായർ , എറണാകുളം ജയന്ത് രാമവർമ്മ, എറണാകുളം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. നാദോപാസനയും സുന്ദരനാരായണ ട്രസ്റ്റ്, ഗുരുവായൂരും സംയുക്തമായി നടത്തിയ അഖില ഭാതീയ സംഗീത മത്സരം ഏപ്രിൽ രണ്ടിനാണ് സമാപിച്ചത്.

ഒന്നാം സ്ഥാനം ലഭിച്ച സീനിയർ വിഭാഗം മത്സരാർത്ഥി്യുടെ ഗുരുനാഥനുള്ള നാദോപാസന – ഗുരുവായുരപ്പന്‍ ഗാനാഞ്ജലി സുവർണ്ണ മുദ്ര കർണ്ണാടക സംഗീതജ്ഞന്‍ ഡോ. കെ എൻ രംഗനാഥ ശർമ്മക്ക് ലഭിക്കുന്നതാണ്.

ജൂനിയർ വിഭാഗത്തിൽ രാഗസുധ ബാലസുബ്രഹ്മണ്യം , ചെന്നൈ, അനന്യ പാർവതി , പ്രണവ് അഡിഗ , ഉഡുപ്പി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ക്ക്‌ അർഹരായി.

വിജയികൾക്കു ള്ള സമ്മാനദാനം ഏപ്രില്‍ 20 ന് നടക്കുന്ന സ്വാതിതിരുന്നാള്‍ സംഗീതോത്സവ വേദിയില്‍ വച്ച് നിര്‍ഹിക്കുന്നതാണ്.