ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ ആറ് വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭ പുരസ്കാരം

സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ നിന്ന് ഐശ്വര്യ ദിനേശൻ, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ നിന്ന് ആർവിക്ക് ജോൺസൺ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ നിന്ന് സി ആർ ആൽബിൻ ജോസഫ്, പി പി നവീന, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിൽ നിന്ന് ജോയൽ ജോൺസൺ, വിഷ്ണു പ്രസാദ് കല്ലേപ്പറമ്പിൽ എന്നിവരാണ് മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭ പുരസ്കാരത്തിന് അർഹരായത്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ ആറ് വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.

സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ നിന്ന് ഐശ്വര്യ ദിനേശൻ, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ നിന്ന് ആർവിക്ക് ജോൺസൺ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ നിന്ന് സി ആർ ആൽബിൻ ജോസഫ്, പി പി നവീന, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിൽ നിന്ന് ജോയൽ ജോൺസൺ, വിഷ്ണു പ്രസാദ് കല്ലേപ്പറമ്പിൽ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.



കേരളത്തിലെ സർവകലാശാലകളിൽ നിന്ന് വിവിധ കോഴ്സുകളിലായി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ മികച്ച ആയിരം പേർക്ക് കോളേജ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന പുരസ്കാരമാണ് ഇത്.

പെരുമ്പിളിശേരി പെരുമ്പിളളി ദിനേശൻ്റെയും ശോഭയുടെയും മകളായ ഐശ്വര്യ സ്ട്രക്ചറൽ എൻജിനീയറിങ്ങിൽ ഉപരിപഠനം നടത്തുന്നു. കൊടകര വരിക്കാശ്ശേരി വി എ ജോൺസൻ്റെയും ലിൻസിയുടെയും മകനായ ആർവിക് ആമസോണിൽ ഡാറ്റ അസോസിയേറ്റ് ആയും, വെങ്ങിണിശേരി ചിറമേൽ സി ഒ റാഫെലിൻ്റെയും റോസിലിയുടെയും മകനായ ആൽബിൻ ഇപ്പോൾ ആർ എഫ് എം ഡബ്ലൂ ഇന്നവേഷൻ ലാബിൽ ഡിജിറ്റൽ ഡിസൈൻ എൻജിനീയർ ആയും ജോലി ചെയ്യുന്നു.



പുത്തൻചിറ പയ്യപ്പിള്ളി പി എൽ പൗലോസിൻ്റെയും നൈസിയുടെയും മകളായ നവീന കേന്ദ്ര സർവീസ് പരീക്ഷകൾക്കായുള്ള പരിശീലനത്തിലാണ്. കരുവന്നൂർ പുളിക്കൻ പി പി ജോൺസൻ്റെയും ഷേർളിയുടെയും മകനായ ജോയൽ എക്സ്പീരിയൻ ടെക്നോളജീസിൽ അസോസിയേറ്റ് സോഫ്റ്റ്വെയർ എൻജിനീയർ ആയും, എടക്കുളം കല്ലെപ്പറമ്പിൽ പ്രകാശ് കെ മേനോൻ്റെയും സീനയുടെയും മകനായ വിഷ്ണു പ്രസാദ് ഗാഡ്ജിയോൺ സ്മാർട് സിസ്റ്റംസിൽ എംബെഡഡ് സോഫ്റ്റ്വെയർ എൻജിനീയർ ആയും ജോലി ചെയ്യുന്നു.

വിജയികളെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ, ജോയിൻ്റ് ഡയറക്ടർ ഫാ. ജോയി പയ്യപ്പിള്ളി സി എം ഐ, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ അക്കാദമിക് ഡയറക്ടർ ഡോ. മനോജ് ജോർജ് എന്നിവർ അഭിനന്ദിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page