സംസ്ഥാന സർക്കാറിന്‍റെ പരിസ്ഥിതി മിത്ര അവാർഡ് കാവല്ലൂർ ഗംഗാധരന്

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാറിൻ്റെ പരിസ്ഥിതി മിത്ര അവാർഡ് ഇരിങ്ങാലക്കുട സ്വദേശിയായ കാവല്ലൂർ ഗംഗാധരന്. പരിസ്ഥിതി സംരക്ഷണ രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വ്യക്തികൾ സംഘടനകൾ മാധ്യമ പ്രവർത്തകർ എന്നിവരെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയതാണ് ഒരു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്ന അവാർഡ്. മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

കാലാവസ്ഥാ വ്യതിയാന ഡയറക്ടർ എൻവയറോൺമെൻ്റ് പ്രോഗ്രാം മേനേജർ ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ കില ഡയറക്ടർ ജനറൽ കേരള സർവകലാശാല പരിസ്ഥിതി ശാസ്ത്ര വിഭാഗം ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് വിജയികളെ തിരഞ്ഞെടുത്തത്.

continue reading below...

continue reading below..


ഗംഗാധരൻ ദേശീയ ജലപുരസ്കാര ജേതാവും (വാട്ടർ ഹീറോ 2019), സംസ്ഥാന സർക്കാറിൻ്റെ അംഗീകാരം ലഭിച്ച വ്യക്തി കൂടിയാണ്. മഴവെള്ളം പുറത്തു കളയാതെ സംരക്ഷിക്കാൻ നൂതന പദ്ധതികളുമായി പ്രചാരണം നടത്തുന്ന വ്യക്തികൂടിയാണ് കാവല്ലൂർ ഗംഗാധരൻ.

You cannot copy content of this page