ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവവും വിദ്യാഭ്യാസ അവാർഡ് ദാനവും നടന്നു

ഇരിങ്ങാലക്കുട : ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവവും വിദ്യാഭ്യാസ അവാർഡ് ദാനവും നടന്നു. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്‌സൺ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. ജിഷ ജോബി യോഗത്തിൽ അധ്യക്ഷത വഹിച്ചു.

2023 മാർച്ച് മാസത്തിൽ.നടന്ന രണ്ടാം വർഷ പരീക്ഷയിൽ തിളങ്ങുന്ന വിജയം.നേടിയ സ്കൂളിന്റെ വിജയാഘോഷത്തോടൊപ്പം സ്കൂളിലെ ഏറ്റവും ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിനികളായ ഫ്രേയ റോസ്, അനുഷ്‌ക ഗായത്രി, നാഫിയ കെ എൻ എന്നിവരേയും ഫുൾ എ പ്ലസ് നേടിയ 39 പേരെയും ചടങ്ങിൽ ആദരിച്ചു.


ഓരോ വിഷയത്തിലും മുഴുവൻ മാർക്ക് നേടിയ എല്ലാ വിദ്യാർത്ഥിനികളെയും അനുമോദിക്കുകയും ചെയ്തു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് റാൽഫി വിവി, വി.എച്ച്‌എസ് ഇ പ്രിൻസിപ്പൽ ധന്യ കെ.ആർ, ഹിഗ് സ്കൂൾ വിഭാഗം സീനിയർ അധ്യാപിക ജിഷ ജോണ്സൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ബിന്ദു പി ജോൺ സ്വാഗതവും ഹയർസെക്കൻഡറി അധ്യാപിക ശാന്തി പി കെ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page