ചെറുതുരുത്തി : കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മശരാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ സ്മരണാർത്ഥo കലാസാഗർ വര്ഷംതോറും വിവിധ കലാമേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരന്മാർക്ക് നൽകി വരുന്ന 2024ലെ കലാസാഗർ പുരസ്‌കാരങ്ങൾ ലഭിച്ച ഇരിങ്ങാലക്കുടക്കാരായ കലാനിലയം ഗോപി, സരിത കൃഷ്ണകുമാർ എന്നിവർ കലാസാഗർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി
കലാനിലയം ഗോപിക്ക് കഥകളി വേഷത്തിനും, സരിത കൃഷ്ണകുമാറിന് കൂടിയാട്ടത്തിനുമാണ് പുരസ്‌കാരം ലഭിച്ചത് . കലാപ്രേമികളിൽ നിന്നുമുള്ള നാമനിർദ്ദേശപ്രകാരമാണ് പുരസ്‌കൃതരെ ഇത്തവണയും തീരുമാനിച്ചതെന്ന് സംഘടകർ അറിയിച്ചു.
കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മദിനമായ മെയ് 28 ന് കേരള കലാമണ്ഡലത്തിന്റെയും കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെയും സഹകരണത്തോടെ കലാമണ്ഡലം ചെറുതുരുത്തി നിളാ ക്യാമ്പസ്സിൽ വെച്ച് ഒരു പിറന്നാളിന്റെ ഓർമ്മക്ക് എന്ന പേരിൽ സംഘടിപ്പിച്ച സ്മൃതിസമ്മേളനത്തിൽ വെച്ചാണ് കലാസാഗർ പുരസ്‌കാരസമർപ്പണം നടത്തിയത്.
കേരള കലാമണ്ഡലം കല്പിത സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോക്ടർ കെ ജി പൗലോസ് ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത കഥകളി നടനും ഗ്രന്ഥ രചയിതാവും കലാമണ്ഡലം മുൻ പ്രിൻസിപ്പളും മുൻ അക്കാദമിക് കോഡിനേറ്ററും ആയിരുന്ന കലാമണ്ഡലം എം.പി.എസ് നമ്പൂതിരിയിൽ നിന്നും കലാനിലയം ഗോപിയും, കേരള കലാമണ്ഡലം ഭരണ സമിതി അംഗം ഡോ കെ ബി രാജാനന്ദനിൽ നിന്നും സരിത കൃഷ്ണകുമാറും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
കലാസാഗർ പുരസ്‌കാര ജേതാക്കൾ : കഥകളി വേഷം കലാനിലയം ഗോപി, കൂടിയാട്ടം സരിത കൃഷ്ണകുമാർ, സംഗീതം കലാമണ്ഡലം സുകുമാരൻ, ചെണ്ട കോട്ടക്കൽ വിജയരാഘവൻ, മദ്ദളം മാർഗി രത്‌നാകരൻ, ചുട്ടി രവീന്ദ്രൻ നായർ, ഓട്ടൻതുള്ളൽ രഞ്ജിത് തൃപ്പൂണിത്തുറ, ചാക്യാർകൂത്ത് കലാമണ്ഡലം കനക കുമാർ, മോഹിനിയാട്ടം കലാമണ്ഡലം കവിത കൃഷ്ണകുമാർ, ഭരതനാട്യം സരിത കലാക്ഷേത്ര, കുച്ചുപ്പുടി കലാമണ്ഡലം ശ്രീരേഖ ജി നായർ, തായമ്പക ആറങ്ങോട്ടുകര ശിവൻ, പഞ്ചവാദ്യം തിമില കല്ലുവഴി ബാബു, ഇടക്ക തുറവൂർ വിനീഷ് കമ്മത് ആർ, ഇലത്താളം കാട്ടുകുളം ജയൻ, കൊമ്പ് തൃപ്പാളൂർ ശിവൻ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com