കാറളം : യുവധാര കലാകായിക സമിതിയുടെ നേതൃത്വത്തിൽ ക്യാൻസർ ബോധവൽക്കരണ സെമിനാറും കരിയർ ഗൈഡൻസ് ക്ലാസും വിദ്യ പുരസ്കാര സമർപ്പണവും നടന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.
കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷതയും ഡോ ഉണ്ണികൃഷ്ണൻ പി ക്യാൻസർ ബോധവൽക്കരണ ക്ലാസ്സും ബിപിസി കെ ആർ സത്യപാലൻ കരിയർ ഗൈഡൻസ് ക്ലാസും നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ നൽകി. യുവധാര പ്രസിഡന്റ് വി ആർ ഷിബു, വി എൻ ഉണ്ണികൃഷ്ണൻ, ശശികുമാർ, സജിത് ഐ വി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive