ഇരിങ്ങാലക്കുട : ഉപ്പും മുളക്കും ഫെയിം ശിവാനി മേനോൻ ഇരിങ്ങാലക്കുട നഗരസഭയുടെ പുതിയ സ്വച്ച് അംബാസിഡർ. ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാവ് മൈതാനത്ത് നടന്നുവരുന്ന ഞാറ്റുവേല മഹോത്സവത്തിൽ മൂന്നാം ദിവസമായ ഞായറാഴ്ച നടന്ന സംരംഭക സംഗമത്തിൽ വച്ച് ‘സ്വച്ച് അംബാസിഡർ’ ആയി തിരഞ്ഞെടുത്ത സാക്ഷ്യപത്രം നഗരസഭ ചെയർപേഴ്സൺ മേരികുട്ടി ജോയ് ശിവാനിക്ക് കൈമാറി.
“ശുചിത്വ മാലിന്യ സംസ്ക്‌കരണ രംഗത്ത് സ്വച്ഛ് ഭാരത് മിഷൻ ശുചിത്വ മിഷൻ എന്നിവയുമായി ചേർന്ന് നഗരസഭ ചെയ്‌തുവരുന്ന പ്രവർത്തനങ്ങളെ പൊതുജനങ്ങളിൽ എത്തിക്കുവാനും ദേശിയ ശ്രദ്ധ ലഭിക്കുവാനും ആയി കുമാരി ശിവാനി മേനോൻ നെ നഗരസഭയുടെ സ്വച്ച് അംബാസിഡർ ആയി തിരഞ്ഞെടുത്തതായി സാക്ഷ്യപ്പെടുത്തുന്നു” – എന്നതാണ് സാക്ഷ്യപത്രത്തിന്റെ ഉള്ളടക്കം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive