ഇരിങ്ങാലക്കുട : ഋതു അന്തർദ്ദേശീയ പരിസ്ഥിതി ചലച്ചിത്ര മേളയുടെ രണ്ടാം പതിപ്പിനായി സെൻ്റ് ജോസഫ്സ് ഒരുങ്ങുകയാണ്. ഇതിൻ്റെ ഭാഗമായി പുതുക്കിയ ഫെസ്റ്റിവൽ ലോഗോയുടെ പ്രകാശനകർമ്മം ജൂൺ 30 തിങ്കളാഴ്ച രാവിലെ 9.30 ന് ഇന്നസെൻ്റ് ജൂനിയർ നിർവ്വഹിക്കുന്നു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി, തൃശൂർ ചലച്ചിത്ര കേന്ദ്ര എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്.
പരിസ്ഥിതി പ്രമേയമായ ചലച്ചിത്രങ്ങളുടെ പ്രദർശനം, ഫോട്ടോഗ്രഫി എക്സിബിഷൻ, കാർഷിക സാമഗ്രികളുടെ പ്രദർശനം, വിവിധ സെമിനാറുകൾ, ഭക്ഷണമേള, നാടൻ വിനോദങ്ങൾ തുടങ്ങി നിരവധി പരിപാടികളാണ് ഋതുവിനോട് അനുബന്ധിച്ച് ഇവിടെ ഒരുങ്ങുന്നത്.
പരിപാടിയുടെ തീയ്യതി ഉടൻ തന്നെ പ്രഖ്യാപിക്കും. പരിസ്ഥിതി പ്രവർത്തകരും ചലച്ചിത്ര, സംസ്കാരിക പ്രവർത്തകരും ഈ മേളയുടെ ഭാഗമാവുമെന്ന് ഫെസ്റ്റിവൽ ചെയർമാൻ കൂടിയായ പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബ്ലെസി അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive