ഇരിങ്ങാലക്കുട : നന്തിക്കര – മാപ്രാണം റോഡിൽ മാടായിക്കോണം നാടുവിലാൽ പരിസരത്ത് അമിത വേഗതയിൽ അപകടം വരത്തക്ക വിധത്തില്‍ വാഹനമോടിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. റോഡ് നിയമങ്ങൾ കാറ്റിൽപറത്തി സ്വകാര്യ ബസ്സുകൾ പായുന്ന വാർത്ത വീഡിയോ സഹിതം ഇരിങ്ങാലക്കുട ലൈവ് അടക്കമുള്ള മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ കൊടുക്കുകയും, അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തിരുന്നു. രണ്ടു ബസ്സുകളും പോലീസ് പിടിച്ചെടുത്തു.
ട്രാഫിക് നിയമലംഘനം സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും പൊതുജനങ്ങള്ക്ക് ശുഭയാത്ര ഹെല്‍പ് ലൈന്‍ ആയ 9747001099 എന്ന നമ്പരിലേക്ക് വാട്സ് ആപ്പ് ആയി അയയ്ക്കാം എന്ന് പോലീസ് അറിയിപ്പിൽ പറയുന്നു. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളില്‍ നിയമനടപടി സ്വീകരിക്കും. സന്ദേശം അയക്കുമ്പോൾ ചിത്രം/വീഡിയോ, സ്ഥലം, സമയം എന്നിവ കൂടി ഉൾപ്പെടുത്തണം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive