പുല്ലൂർ : ഇരിങ്ങാലക്കുടയിലെ സമരപോരാട്ടങ്ങളിൽ നിർണായക പങ്കുവഹിച്ച തൊഴിലാളികളാണ് പുല്ലൂർ കശുവണ്ടി കമ്പനിയിലെ തൊഴിലാളികൾ. വർഗബോധത്തിൻ്റെയും സമരവീര്യത്തിൻ്റെയും വീറും വാശിയും കാണിച്ച വരാണ് അവരെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.ജി. ശിവാനന്ദൻ പ്രസ്താവിച്ചു.
കുട്ടംകുളം സമരനായിക പി.സി. കുറുമ്പ ഇവിടുത്ത തൊഴിലാളിയായിരുന്നു. തൊഴിലവകാശ പോരാട്ടങ്ങളിൽ അടിയുറച്ച് നിന്ന സഖാവിനെ ഉജ്ജ്വലയായ പ്രക്ഷോഭകാരിയാക്കി മാറ്റിയത് കശുവണ്ടി കമ്പനിയിലെ തൊഴിലാളി ജീവിതമാണ്. അമ്പത്തിയേഴിലെ അച്ചുതമേനോൻ്റ തെരഞ്ഞെടുപ്പ് വിജയത്തിൽ മുഖ്യ പങ്കു വഹിച്ചത് ഇവിടുത്തെ തൊഴിലാളികളാണ്.
ഇരിങ്ങാലക്കുടയിൽ വെച്ച് ജൂലായ് 10 മുതൽ 13 വരെ നടക്കുന്ന സി.പി.ഐ തൃശൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച തൊഴിലാളി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി.ഗംഗാധരൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. മുതിർന്ന കശുവണ്ടി തൊഴിലാളികളെ ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ ജില്ലാ സമ്മേളന സംഘാടക സമിതി കൺവീനർ ടി.കെ. സുധിഷ്, സി പി ഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് ബിനോയ് ഷബീർ, എ ഐ ടി യു സി മണ്ഡലം സെക്രട്ടറി കെ.കെ. ശിവൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി പി.ആർ. സുന്ദരൻ സ്വാഗതവും മിനി വരിക്കാശ്ശേരി നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive