ഇരിങ്ങാലക്കുട : സി.പി.ഐ തൃശ്ശൂർ ജില്ല സമ്മേളനത്തിന്റെ ഭാഗമായി എ.ഐ.എസ്.എഫ് എ ഐ വൈ എഫ് എടതിരിഞ്ഞി മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ “ലഹരിക്കെതിരെ യുവത്വം” എന്ന മുദ്രാവാക്യം ഉയർത്തി രാവിലെ എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്ക് പരിസരത്തു നിന്ന് സംഘടിപിച്ച മാരത്തോൺ എടതിരിഞി എച്ച്.ഡി.പി സമാജം സ്കൂളിലെ റിട്ടയേർഡ് അധ്യാപകൻ ഷാജി മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്ത് ചെട്ടിയാൽ സെന്ററിൽ സമാപിച്ചു.
എ.ഐ.വൈ.എഫ് എടതരത്തിമേഖല സെക്രട്ടറി വി.ആർ അഭിജിത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ മേഖല പ്രസിഡന്റ് പി.എസ്.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി വി.ആർ.രമേഷ്, അസി. സെക്രട്ടറി കെ.പി. കണ്ണൻ എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് വിഷ്ണുശങ്കർ, എ.ഐ.എസ്.എഫ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് ജിബിൻ ജോസ് 2 -ാംവാർഡ് വെമ്പർ ബിനോയ് വി.ടി എന്നിവർ സംസാരിച്ചു. അൻഷാദ്.എൻ. കെ. ഗിൽഡ പ്രേമൻ, ഗോകുൽ സുരേഷ്, ഷിയാസ്, ധനൂഷ്, ആർദ്ര സന്തോഷ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് പങ്കെടുത്തവർക്ക് മെഡലും നന്ദിപത്രവും നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive