മാപ്രാണം : തൃശ്ശൂർ കൊടുങ്ങല്ലൂർ സംസ്ഥാനപാതയുടെ കോൺക്രീറ്റിംഗ് മൂലം കരുവന്നൂരിൽ നിന്നും ആറാട്ടുപുഴ, തൊട്ടിപ്പാൾ, മുളങ്ങ് റോഡ് വഴി മാപ്രാണം നന്തിക്കര റോഡിലെ നെടുമ്പാളിലാണ് തൃശ്ശൂരിൽ നിന്ന് ഇരിങ്ങാലക്കുട കൊടുങ്ങല്ലൂർ ഭാഗത്തേക്കുള്ള ബസ്സുകൾ അടക്കമുള്ള വാഹനങ്ങൾ വഴി തിരിഞ്ഞു പോകുന്നത്. നെടുമ്പാൾ മുതൽ മാപ്രാണം വരെ പുതിയ റോഡ് ആയതിനാൽ, വഴി തിരിച്ചുവിടലിൽ നഷ്ടപ്പെട്ട സമയം തിരിച്ചുപിടിക്കാൻ അമിത വേഗതയിലാണ് ഇതിലെ വാഹനങ്ങൾ പായുന്നത്.
കോന്തിപുലം പാടത്തിനും അച്യുതൻ നായർ മൂലക്കും ഇടയ്ക്കുള്ള നടുവിലാൽ ഭാഗത്ത് റോഡിന്റെ ഒത്ത നടുക്ക് നിൽക്കുന്ന മരങ്ങളുടെ വലതുവശത്തും ഇടതുവശത്തും വൺവേ പാലിച്ചു പോകേണ്ടതിന് പകരം, റോങ്ങ് സൈഡിലൂടെ ആണ് പലപ്പോഴും സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം.
ഇവ നിയന്ത്രിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് സാധ്യതയുള്ള മേഖലയാണ് ഇവിടം. എതിർദിശയിൽ നിന്നും വരുന്ന ഇരുചക്ര വഹ്ഹനാണ് അപകടത്തിൽ പെടാതെ രക്ഷപ്പെടുന്നത് തന്നെ ഭാഗ്യംകൊണ്ടു മാത്രമാണ്. (video courtesy : Vikram Mapranam)
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive