പുളിമരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി പരിഭ്രാന്തി സൃഷ്ടിച്ച വ്യക്തിയെ അഗ്നിരക്ഷാ സേനാംഗങ്ങൾ സാഹസികമായി താഴെയിറക്കി

എടക്കുളം : 40 അടി ഉയരമുള്ള പുളിമരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി പരിഭ്രാന്തി സൃഷ്ടിച്ച വ്യക്തിയെ അഗ്നിരക്ഷാ സേനാംഗങ്ങൾ സാഹസികമായി താഴെയിറക്കി. പൂമംഗലം പഞ്ചായത്തിൽ എടക്കുളത്താണ് സംഭവം. ഇദ്ദേഹം മാനസിക അസ്വാസ്ഥ്യം ഉള്ള വ്യക്തിയാണെന്ന് പറയുന്നു.


നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുടയിൽ നിന്നും സേനാംഗങ്ങളായ സതീഷ് ടി ബി, ആന്റു എസ് എസ്, എന്നിവർ ലാഡർ ഉപയോഗിച്ച് മരത്തിൽ കയറി അനുനയത്തിലൂടെയും, കുറച്ച് ബാലപ്രയോഗത്തിലൂടെയും അതി സഹസികമായി ഇയാളെ നെറ്റ് ഉപയോഗിച്ച് സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.


സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണൻ മാവില, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ സുബ്രമണ്ണ്യൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രദീപ്‌ ടി ടി, ശ്രീജിത്ത്‌, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ മഹേഷ്‌, ഹോം ഗാർഡായ രാജു എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.

You cannot copy content of this page