സ്റ്റാർട്ടപ്പ് ഷോർട്ട് ഫിലിമിന്‍റെ പൂജ നടന്നു

താഴേക്കാട് : സൂര്യശ്രീ ക്രിയേഷൻസിന്‍റെ ബാനറിൽ ഷാജു പൊറ്റക്കൽ സംവിധാനം ചെയ്യുന്ന പുതിയ ഷോർട്ട് ഫിലിം സ്റ്റാർട്ടപ്പിന്റെ പൂജ താഴേക്കാട് ഹാപ്പി ഹബ്ബിൽ വെച്ച് ബാലൻ അമ്പാടത്ത് ഉദ്ഘാടനം ചെയ്തു. മദ്യത്തിനും ആത്മഹത്യയ്ക്കും എതിരെ യുവാക്കളെ ഉണർത്തുവാനും ഇച്ഛാശക്തിയും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ഈ നാട്ടിൽ തന്നെ സ്റ്റാർട്ടപ്പുകൾക്ക് വിജയിക്കാൻ സാധിക്കും എന്നും ഈ കൊച്ചു ചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു.

സുരേഷ് ബാബു താഴേക്കാട് തിരക്കഥയും, ബിഷോയ് അനിയൻ സംഗീതവും, ബ്രിജേഷ് മുരളീധരൻ ക്യാമറയും കൈകാര്യം ചെയ്യുന്നു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O