എൽ.ഡി.എഫ് ഇരിങ്ങാലക്കുട ടൗൺ കമ്മറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ കൂട്ടായ്മ

ഇരിങ്ങാലക്കുട : “മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുക” എന്ന മുദ്രാവാക്യമുയർത്തി എൽ.ഡി.എഫ് ഇരിങ്ങാലക്കുട ടൗൺ കമ്മറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ആൽത്തറക്കൽ നടന്ന പരിപാടി കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡൻ്റ് ടി കെ വർഗിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഇരിങ്ങാലക്കുട ഏരിയ കമ്മറ്റി അംഗം ഡോ.കെ പി ജോർജ് അദ്ധ്യക്ഷത വഹിച്ചു.


സിപിഐ മണ്ഡലം കമ്മറ്റി അംഗം കെ എസ് പ്രസാദ്, ജനതാദൾ നേതാവ് രാജു പാലത്തിങ്കൽ, ടൗൺ ഈസ്റ്റ് ലോക്കൽ കമ്മറ്റി സെക്രട്ടറി കെ എം അജിത് കുമാർ, സിപിഐ എം ലോക്കൽ കമ്മറ്റി അംഗം വി എ അനീഷ് എന്നിവർ പ്രസംഗിച്ചു.

You cannot copy content of this page