ആർ.ആർ.ആർ, സ്വച്ചോത്സവ് എന്നീ പരിപാടികളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഇരിങ്ങാലക്കുട നഗരസഭയ്ക്ക് ജില്ലാ ശുചിത്വ മിഷന്‍റെ ആദരവ്

ആർ.ആർ.ആർ (റെഡ്യൂസ് , റീയൂസ്, റീസൈക്കിൾ), സ്വച്ചോത്സവ് എന്നീ പരിപാടികളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഇരിങ്ങാലക്കുട നഗരസഭയ്ക്ക് ജില്ലാ ശുചിത്വ മിഷന്‍റെ ആദരവ്

ഇരിങ്ങാലക്കുട : ആർ.ആർ.ആർ (റെഡ്യൂസ് , റീയൂസ്, റീസൈക്കിൾ), സ്വച്ചോത്സവ് എന്നീ പരിപാടികളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഇരിങ്ങാലക്കുട നഗരസഭയ്ക്ക് ജില്ലാ ശുചിത്വ മിഷന്‍റെ ആദരവ്. തൃശ്ശൂർ എലൈറ്റ് ഹോട്ടലിൽ നടന്ന പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പുറത്ത് ആദരവ് ഏറ്റുവാങ്ങി.

ജില്ലാ സുജിത്ത് മിഷന്റെ നിർദ്ദേശപ്രകാരം നഗരസഭയിലെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ പരിപാടികളുടെ മികവിനാണു അംഗീകാരം ലഭിച്ചത്.

വിവിധ നഗരസഭകളുടെ ചെയർമാൻമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, നഗരസഭ ഉദ്യോഗസ്ഥർ, ശുചിത്വ മിഷൻ പ്രതിനിധികൾ, എൽ.എസ്.ജി.ഡി ജോയിൻ ഡയറക്ടർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O