പടിയൂർ ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ വായന വാരാഘോഷം സമാപിച്ചു

എടതിരിഞ്ഞി : പടിയൂർ ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ 2023 വർഷത്തെ വായന വാരാഘോഷം സമാപിച്ചു. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ ഉദ്‌ഘാടനം നിർവഹിച്ച വായന വാരാഘോഷത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ഉപന്യാസരചന, ചെറുകഥ രചന കവിത രചന , ക്വിസ് മത്സരം എന്നി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

വാരാചരണവും, പി.എൻ പണിക്കർ അനുസ്മരണവും ശനിയാഴ്ച എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹാളിൽ നടന്ന സമാപന സമ്മേളനത്തിൽ പ്രഭാഷകൻ വി കെ സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്തു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ജയശ്രീലാൽ, വൈസ് പ്രസിഡന്റ് കെ.വി സുകുമാരൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ലിജി രതീഷ്, വിബിൻ. ടി.വി, ബ്ലോക്ക് മെമ്പർ രാജേഷ് അശോകൻ, വാർഡ് മെമ്പർമാരായ ബിനോയ് വി.ടി, നിഷ പ്രനീഷ്, പ്രഭാത് വെള്ളാപ്പള്ളി, ലൈബ്രറേറിയൻ ഷെൻസി കെ.ജി എന്നിവർ സംസാരിച്ചു.

വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O