സെന്റ് ജോസഫ്സ് കോളേജിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ എൻഎസ്എസ് യൂണിറ്റ് 50 & 167,ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്‍റെയും നെഹ്റു യുവകേന്ദ്ര തൃശ്ശൂരിന്‍റെയും സഹകരണത്തിൽ അന്താരാഷ്ട്ര യോഗാദിനം 2023 ആചരിച്ചു. നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും സ്ത്രീകൾക്ക് മാനസികമായും ശാരീരികമായും യോഗ എങ്ങനെ ഗുണം ചെയ്യുന്നു എന്നതിനെ കുറിച്ചും പറഞ്ഞുകൊണ്ട് റൂറൽ എസ് പി ഐശ്വര്യ ഡോങ്ക്രേ, ഐപിഎസ് പരിപാടി ഉദ്ഘാടനം ചെയ്തു.

കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. സി. എലൈസ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. സോണി ടി. എൽ മുഖ്യപ്രഭാഷണം നടത്തി.

continue reading below...

continue reading below..


ഡിപ്പാർട്ട്മെൻറ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ഹെഡ് ഡോ. സ്റ്റാലിൻ റാഫേൽ, ഡോ. സിനി വർഗീസ് സി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ, തുഷാര ഫിലിപ്പ് അസി. പ്രൊഫസർ ഡിപ്പാർട്ട്മെൻറ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ, അമൃത തോമസ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ, ബിൻസി സി, ഡിസ്ട്രിക്ട് യൂത്ത് ഓഫീസർ നെഹ്റു യുവ കേന്ദ്ര തൃശ്ശൂർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് ഷാജി വരവൂർ, യോഗ ഗുരു സാദന മിഷന്റെ നേതൃത്വത്തിൽ യോഗ പരിശീലനവും നടന്നു.

You cannot copy content of this page