എം.ടി വാസുദേവൻ നായരുടെ നവതി മാതൃഭൂമി സ്റ്റഡി സർക്കിൾ ആദ്യകാല പ്രവർത്തകർ ആഘോഷിച്ചു

ഇരിങ്ങാലക്കുട : മലയാള ഭാഷ സാഹിത്യത്തിന്‍റെ ശക്തിയും സൗന്ദര്യവും മുഖശ്രീയും ആയ എം.ടി വാസുദേവൻ നായരുടെ നവതി മാതൃഭൂമി സ്റ്റഡി സർക്കിൾ ആദ്യകാല പ്രവർത്തകർ വിവിധ പരിപാടികളോടെ ഇരിങ്ങാലക്കുടയിൽ ആഘോഷിച്ചു.

ഉണ്ണികൃഷ്ണൻ കിഴുത്താണി അധ്യക്ഷത വഹിച്ചു, കെ ഹരി, ബാബുരാജ് പൊറത്തിശ്ശേരി, സിബിൻ ടി.ജി, കാറളം രാമചന്ദ്രൻ നമ്പ്യാർ തുടങ്ങിയവർ സംബന്ധിച്ചു.

വിദ്യാർത്ഥികളിൽ എം.ടിയുടെ കൃതികൾ കൂടുതലായി പരിചയപ്പെടുത്തണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

You cannot copy content of this page