ഷോർട്ട്സർക്യൂട്ടിനെ തുടർന്ന് സ്കൂൾ ബസ്സിന് തീപിടിച്ചു

നടവരമ്പ് : രാവിലെ വിദ്യാർത്ഥികളെ ഇറക്കിയതിനു ശേഷം നിറുത്തിയിട്ടിരുന്ന നടവരമ്പ് ഗവ. സ്കൂളിന്‍റെ ബസ്സിന് ഷോർട്ട്സർക്യൂട്ട് മൂലം തുടർന്ന് തീപിടിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. എഞ്ചിന്റെ ഭാഗത്തു നിന്നും പുക ഉയരുന്നധ് ശ്രദ്ധയിൽ പെട്ടപ്പോൾ അദ്ധ്യാപകരും, വിദ്യാർത്ഥികളും ചേർന്ന് ഉടൻ തീയണയ്ക്കാൻ ശ്രമിച്ചുവെങ്കിലും പൂർണമായി വിജയിച്ചില്ല.

തുടർന്ന് ഇരിങ്ങാലക്കുട അഗ്നി രക്ഷാസേനാ അംഗങ്ങൾ എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. ബാറ്ററി ഷോർട്ടായതിനെ തുടർന്ന്‌ വാഹനത്തിന്‍റെ വയറിങ് ഭാഗങ്ങൾ പൂർണ്ണമായും കത്തിനശിച്ചു എന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണൻ , എൻ കെ മോഹനൻ , മഹേഷ് വി.ആർ, അനീഷ് എം.എച്ച്, ശ്രീജിത്ത് സുമേഷ് , ഗോകുൽ, ആന്റു,അഭിമന്യൂ, ലിൻസൺ, ജയൻ, സജിത്ത്, രാധാകൃഷ്ണൻ. എന്നി ഉദ്യോഗസ്ഥർ തീ അണക്കുന്നതിനായി എത്തിയിരുന്നു.

continue reading below...

continue reading below..

You cannot copy content of this page