ഇരിങ്ങാലക്കുട : ജോലികഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴി ബസിനടിയിലേക്ക് വീണ് സൈക്കിൾ യാത്രക്കാരൻ മരിച്ചു. ബുധനാഴ്ച രാത്രി എട്ടുമണിയോടെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ റോഡിൽ ഗാന്ധിഗ്രാം റോഡിന് കിഴക്കുഭാഗത്ത് ടോണി ഡ്രൈവിങ് സ്കൂളിന് സമീപം വെച്ചായിരുന്നു അപകടം.
പാട്ടമാളി റോഡിലുള്ള ചായക്കടയിൽ ജോലി ചെയ്യുന്ന അവിട്ടത്തൂർ പൊതുമ്പുച്ചിറക്ക് സമീപം താമസിക്കുന്ന താണിശേരി സ്വദേശി കടുകപ്പറമ്പിൽ ബാലകൃഷ്ണനാണ് (60) മരിച്ചത്.
സുമംഗലയാണ് ഭാര്യ. വിജിത്ത്, അജിത്ത് എന്നിവർ മക്കളും ശ്രുതി മരുമകളുമാണ്. ഇരിങ്ങാലക്കുട പോലീസ് മേൽ നടപടികൾ സ്വീകരിച്ചു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com