ഇരിങ്ങാലക്കുട : പെരിങ്ങോട്ടുകര ദേവസ്ഥാനം മുൻ ദേവസ്ഥാനാധിപതി ദാമോദര സ്വാമിയുടെ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന നൂറു ദിവസത്തെ തുടർച്ചയായുള്ള ഭാരത നൃത്തോത്സവം 2024 ൽ ദേവസ്ഥാനം ദക്ഷിണാമൂർത്തി സംഗീത-നൃത്തമണ്ഡപത്തിൽ പന്ത്രണ്ടാം ദിവസം ഇരിങ്ങാലക്കുട സ്വദേശി ഹൃദ്യ ഹരിദാസ് മോഹിനിയാട്ടം അവതരിപ്പിച്ചു.
ദേവസ്ഥാനാധിപതി ഡോ. ഉണ്ണി ദാമോദര സ്വാമികൾ ഉപഹാരം സമർപ്പിച്ചു. മോഹിനിയാട്ടം ആചാര്യ നിർമ്മല പണിക്കരാണ് ഹൃദ്യയുടെ ഗുരു. ചുട്ടി കലാകാരനായ കലാനിലയം ഹരിദാസിന്റെയും രമയുടെ മകളായ ഹൃദ്യ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com