നന്ദിഗ്രാമം മാതൃക വന പദ്ധതിയുമായി സേവാഭാരതി ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട : ലോക പരിസ്ഥിതി ദിനചാരണത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തിൽ നന്ദിഗ്രാമം മാതൃക വന പദ്ധതിയുടെ ഉദ്ഘാടനം റിട്ട്. ഫോറസ്റ്റ് അഡ്മിനിസ്ട്രേറ്റർ വേണുഗോപാലൻ നിർവഹിച്ചു. ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡന്റ്‌ നളിൻ ബാബു, സേവാഭാരതി ജില്ലാ പ്രസിഡന്റ്‌ വിവേകാനന്ദൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

ലോകഹിതം മമ കരണീയം എന്ന ആപ്തവാക്യത്തെ മുറകെ പിടിക്കുന്ന സേവാഭാരതിയെ പോലുള്ള പ്രസ്ഥാനങ്ങൾ എന്താണോ ഒരു സംഘടന ആദർശം കൊണ്ട് ഉദ്ദേശിക്കുന്നത് ആ ഉദ്ദേശശുദ്ധിയെ പ്രവർത്തിപധത്തിൽ കൊണ്ടുവന്ന്‌ സമൂഹ നന്മക്ക് വേണ്ടി പ്രവർത്ക്കുന്നതിന്റെ ലക്ഷണമാണ് ഈ ലോക പരിസ്ഥിതി ദിനത്തിൽ ഇത്തരം വൃക്ഷതൈകൾ നടുന്നതിലൂടെ സേവാഭാരതി സമൂഹത്തിനു നൽകുന്ന സന്ദേശം.

ഇത്തരം പ്രവർത്തനങ്ങൾ എക്കാലത്തും സമൂഹത്തിനു മാതൃകപരമെന്നും സേവാഭാരതിയുടെ എല്ലാം പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ നൽകുമെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് റിട്ട് ഫോറെസ്റ്റ് അഡ്മിനിസ്ട്രേറ്റർ വേണുഗോപാലൻ പ്രസ്ഥാവിച്ചു.


You cannot copy content of this page