പുല്ലൂർ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുല്ലൂർ ഇടവക പച്ചമര തണൽ പദ്ധതി നടപ്പിലാക്കി. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പള്ളി പദ്ധതി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോയ് വട്ടോലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ലളിതാ ബാലൻ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ സേവിയർ ആളുക്കാരൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഫാ. മിലിനർ വിതയത്തിൽ, സുനിൽ ചെരടായി, ജോൺസൺ ചെതലൻ, ബിജോയ് പേങ്ങി പറമ്പിൽ എന്നിവർ നേതൃത്വം നൽകി. സംഘടനകളും പ്രസ്ഥാനങ്ങളും ചെടികൾ നട്ടു കൊണ്ടും മാലിന്യങ്ങൾ നീക്കം ചെയ്തു കൊണ്ടും ഈ പദ്ധതിയിൽ സഹകരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com