ഇരിങ്ങാലക്കുട : കോൺഗ്രസ് ഭരിക്കുന്ന കാട്ടൂർ സർവ്വീസ് സഹകരണ ബാങ്കിൽ സ്വർണ്ണ വായ്പയിൽ തട്ടിപ്പ് നടത്തിയെന്ന ആരോപണം കടുപ്പിച്ച് ബി.ജെ.പി. ഇതേക്കുറിച്ചു അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി പൊറത്തിശേ്ശരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ മാപ്രാണം സെൻ്റ്റിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സി.പി.എം മാപ്രാണം ലോക്കൽ സെക്രട്ടറി എടുത്ത സ്വർണ്ണ വായ്പ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് ആരോപണം.
ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്‌ഘാടനം നിർവഹിച്ചു. ഇത് സംബന്ധിച്ച് നിരവധി രേഖകൾ പുറത്ത് വന്ന സാഹചര്യത്തിൽ ഉടൻ അന്വേഷണം നടത്തി കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ടി ഡി സത്യദേവ് അദ്ധ്യക്ഷത വഹിച്ചു.
ബിജെപി മണ്ഡലം ജന സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, വൈസ് പ്രസിഡണ്ട് ആർച്ച അനീഷ്,സെക്രട്ടറിമാരിയ വി സി രമേഷ്, ജോജൻ കൊല്ലാട്ടിൽ, മഹിളാ മോർച്ച മണ്ഡലം പ്രസിഡണ്ട് സിന്ധു സതിഷ്, ഏരിയ ജന സെക്രട്ടറി സന്തോഷ് കാര്യാടൻ, വൈസ് പ്രസിഡണ്ട് സൂരജ് കടുങ്ങാൻ എന്നിവർ സംസാരിച്ചു.
കൗൺസിലർമാരായ മായ അജയൻ, സരിത സുഭാഷ്, വിജയകുമാരി അനിലൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം ജന സെക്രട്ടറി ലാമ്പി റാഫേൽ, രാഖി മാരാത്ത്,ഏരിയാ നേതാക്കളായ ആർട്ടിസ്റ്റ് പ്രഭ,സുബിൻ, ശ്രീജൻ എന്നിവർ നേതൃത്വം നൽകി.