ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ 14 മുതൽ 17 വരെ, 310 ഇനങ്ങളിലായി 6000 ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്നു, 32 ഇനങ്ങളിൽ മത്സാരാർത്ഥികൾ ഇല്ല

ആനന്ദപുരം : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ഗവ. യുപി സ്കൂള്‍ എന്നിവിടങ്ങളില്‍ നവംബർ 14 മുതൽ 17 വരെയുള്ള തീയതികളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.

പതിനാലാം തീയതി രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു കലാമേളയുടെ ഉദ്ഘാടനം നിർവഹിക്കും. ആദ്യദിനത്തിൽ സ്റ്റേജിതര ഇനങ്ങൾക്ക് പ്രാധാന്യം കൊടുത്തിരിക്കുകയാണ് ഉദ്ഘാടന ചടങ്ങികൾക്ക് ശേഷം കൂടിയാട്ട പാഠക മത്സരങ്ങളും പ്രസംഗം പദ്യോച്ചാരണം മുതലായ ചില സ്റ്റേജിനങ്ങളും ഒന്നാം ദിവസം തന്നെ നടക്കുന്നതാണ്.


പതിനേഴാം തീയതി വൈകിട്ട് 4 മണിക്ക് പുതുക്കാട് എംഎല്‍എ കെ കെ രാമചന്ദ്രന്‍ ഉദ്ഘാടനം നിർവഹിക്കുന്ന സമാപന സമ്മേളനത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ സമ്മാനവിതരണം നിർവഹിക്കുന്നതാണ്.

ഈ വർഷം 310 ഇനങ്ങളിലായി 6000 ത്തിലധികം വിദ്യാർത്ഥികൾ നാലു ദിവസങ്ങളിലായി മത്സരങ്ങളിൽ പങ്കെടുക്കുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ആയിരത്തോളം വിദ്യാർത്ഥികൾ കൂടുതലായി ഈ മേളയിൽ മാറ്റുരയ്ക്കുന്നുണ്ട്. സംസ്കൃതോത്സവവും അറബിക് കലോത്സവവും ഇതോടൊപ്പം തന്നെയാണ് നടക്കുന്നത്.


ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ , ഗവ. യുപി സ്കൂള്‍, ചെറുപുഷ്പം പാരിഷ് ഹാൾ എന്നിവിടങ്ങളിലാണ് പതിനൊന്ന് വേദികൾ ക്രമീകരിച്ചിരിക്കുന്നത് എന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു

സംഘാടകസമിതി ചെയർമാനായ മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, പബ്ലിസിറ്റി ചെയർമാൻ മുരിയാട് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീജിത്ത് പട്ടത്ത്, എ.ഇ.ഒ ഇരിങ്ങാലക്കുട ഡോ നിഷ എം സി, എൻ എൻ രാമന്‍ വികസന സമിതി കൺവീനർ, ജനറല്‍ കണ്‍വീനര്‍ സജീവ് ബി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബിജു ബി, പബ്ലിസിറ്റി കണ്‍വീനര്‍ ഡോ എസ് എൻ മഹേഷ് ബാബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page