ചലച്ചിത്രം : ദേശീയ അവാർഡ് നേടിയ ഹിന്ദി ചിത്രം ” മൈനേ ഗാന്ധി കോ നഹി മാരാ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 2 വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു. മറവി രോഗം ബാധിച്ച റിട്ട ഹിന്ദി അധ്യാപകൻ ഉത്തം ചൗധരിയാണ് 100 മിനിറ്റുള്ള ചിത്രത്തിൻ്റെ കേന്ദ്ര കഥാപാത്രം.
കുട്ടിക്കാലത്ത് താൻ കളിച്ച് കൊണ്ടിരുന്നപ്പോൾ എറിഞ്ഞ പന്ത് കൊണ്ടാണ് ഗാന്ധിജി കൊല്ലപ്പെട്ടതെന്ന ധാരണയാണ് ഇദ്ദേഹത്തിൻ്റെ ഉള്ളിലുള്ളത്. ഈ രോഗാവസ്ഥയിൽ നിന്നും ഭയത്തിൽ നിന്നും പിതാവിനെ രക്ഷിക്കാൻ മകൾ തൃഷ നടത്തുന്ന തീവ്ര ശ്രമങ്ങളാണ് ചിത്രത്തിൻ്റെ പ്രമേയം. ജാനു ബറുവ സംവിധാനം ചെയ്ത ചിത്രം അന്തർദേശീയ ചലച്ചിത്ര മേളകളിലും അംഗീകാരങ്ങൾ നേടി. പ്രദർശനം റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



