കരുവന്നൂർ : വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ച് കേരള ജനതയെ കൊള്ള ചെയ്യുന്ന പിണറായി സർക്കാരിനെതിരെ എൻഡിഎ പൊറത്തിശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ കെ എസ് ഇ ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചുo ധർണ്ണയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്‌ഘാടനം നിർവഹിച്ചു.
തുടർന്ന് നടന്ന ധർണ്ണയിൽ ബിജെപി പൊറത്തിശ്ശേരി ഏരിയാ പ്രസിഡണ്ട് ടി ഡി സത്യദേവ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം സെക്രട്ടറിമാരായ രാമചന്ദ്രൻ കോവിൽ പറമ്പിൽ, ആർച്ച അനീഷ്, മഹിളാ മോർച്ച മണ്ഡലം പ്രസിഡണ്ട് സിന്ധു സതീഷ്, ഏരിയ ജന സെക്രട്ടറി സന്തോഷ് കാര്യാടൻ എന്നിവർ സംസാരിച്ചു.
എൻ.ഡി.എ നേതാക്കളായ ജോജൻ കൊല്ലാട്ടിൽ, ശ്യാംജി, ലാമ്പി റാഫേൽ, ആർട്ടിസ്റ്റ് പ്രഭ, കൗൺസിലർമാരായ മായ അജയൻ, സരിത സുഭാഷ്, രാജു ഇത്തിക്കുളം എന്നിവർ നേതൃത്വം നൽകി.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews