നൂതന രീതിയിൽ അധ്യാപകരെ ആദരിച്ച് ക്രൈസ്റ്റിലെ ബി.ബി.എ വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : ദേശീയ അധ്യാപകദിനത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥികൾ വ്യത്യസ്തമായ രീതിയിൽ തങ്ങളുടെ അധ്യാപകരെ ആദരിച്ചു. മുംബൈയിലെ ഗ്രോ ട്രീസ് ഡോട്ട് കോം എന്ന പരിസ്ഥിതി സംരക്ഷണ സംഘടനയുമായി ചേർന്ന് സിക്കിമിലെ പങ്കാലോക്ക വന്യജീവി സങ്കേതത്തിലും തമിഴ്‌നാട്ടിലെ വില്ലുപുരത്തെ പുണ്യവനങ്ങളിലും വിദ്യാർത്ഥികൾ തങ്ങളുടെ അധ്യാപകരുടെ പേരിൽ വൃക്ഷതൈകൾ നടുന്നതിനു ഓൺലൈൻ ക്രമീകരണം നടത്തുകയും അതിന്റെ രേഖകൾ അധ്യാപകദിനത്തിൽ അധ്യാപകർക് ബഹുമാനപൂർവ്വം കൈമാറുകയും ചെയ്തു

അധ്യാപകർക് കൈമാറിയ സർട്ടിഫിക്കറ്റിലെ സവിശേഷമായ നമ്പർ ഉപയോഗിച്ച് ഓൺലൈൻ ആയി തങ്ങളുടെ പേരിലുള്ള വൃക്ഷത്തിന്റെ ചിത്രവും വിവരങ്ങളും വനവൽകരണ പദ്ധതിയുടെ കാര്യങ്ങളും അധ്യാപകർക് മനസ്സിലാക്കാൻ സാധിക്കും.

കോളേജ് പ്രിൻസിപ്പാൾ റവ. ഡോ. ജോളി ആൻഡ്രൂസ് സി. എം. ഐ., സെൽഫ് ഫിനാൻസിങ് പ്രോഗ്രാം ഡയറക്ടർ റവ. ഡോ. വിൽ‌സൺ തറയിൽ സി. എം. ഐ. കോർഡിനേറ്റർ ഡോ. വിവേകാനന്ദൻ, മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി പ്രൊ. ബേബി ജോൺ,അധ്യാപകരായ കല്പ ശിവദാസ്, ഫ്രാൻസിസ് ബാസ്റ്റ്യൻ, മീതു ഹെൻഡ്രി എന്നിവരെ ആണ് വിദ്യാർത്ഥികൾ ഈ സവിശേഷമായ രീതിയിൽ ആദരിച്ചത്.

continue reading below...

continue reading below..

You cannot copy content of this page