സംഗതി കളറായി കൂട്ടുകാർ ടീച്ചേഴ്സ് ആയി

ആനന്ദപുരം : അധ്യാപക ദിനത്തോടനുബന്ധിച്ച് ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ ലിറ്റിൽ ടീച്ചേഴ്സ് ക്ലാസെടുത്തു. മുൻകൂട്ടി പേരുകൾ റജിസ്റ്റർ ചെയ്ത 15 പേരാണ് അധ്യാപകരായി ക്ലാസെടുത്തത്. കൂട്ടുകാർ വിവിധ വിഷയങ്ങൾ ഗൗരവത്തോടെ എടുത്തതോടെ കൂട്ടുകാർ അനുസരണയുള്ള കുട്ടികളായി മാറി.

രാവിലെ വിദ്യാലയത്തിൽ ജൂനിയർ റെഡ്ക്രോസ് സ്കൗട്സ് & ഗൈഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഗുരുവന്ദനം നടത്തി രാവിലെ നടന്ന അസംബ്ലിയിൽ അധ്യാപകർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പ്രധാന അധ്യാപികയുടെ ചുമതല വഹിക്കുന്ന ടെസ്സി എം. മൈക്കിൾ അധ്യാപക ദിന സന്ദേശം നൽകി. തുടർന്ന് വിദ്യാർത്ഥികൾ തയ്യാറാക്കിയ ആശംസാ കാർഡുകൾ വിതരണം ചെയ്തു. അധ്യാപകരായ സിജോ ജോസ്, സൂര്യ ജി. നാഥ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

continue reading below...

continue reading below..

You cannot copy content of this page