താഴേക്കാട് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്ര മൈതാനിയിൽ കൈകൊട്ടിക്കളി മത്സരം

തുമ്പൂർ : താഴേക്കാട് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ തുമ്പൂർ അയ്യപ്പൻ കാവ് ക്ഷേത്ര മൈതാനിയിൽ നടക്കുന്ന ‘ഓണാഘോഷം 2025’ കൈകൊട്ടിക്കളി മത്സരത്തിന്റെ ഉദ്ഘാടനം സിനിമാതാരം ദേവൻ നിർവഹിച്ചു. യോഗത്തിൽ കരയോഗം പ്രസിഡൻ്റ് കെ ആർ അജയകുമാർ അധ്യക്ഷത വഹിച്ചു.

സിനിമ സീരിയൽ രംഗത്ത് 25 വർഷം പൂർത്തിയാക്കിയ ഡോ. ഷാജു പൊറ്റക്കലിനെ യോഗത്തിൽ ആദരിച്ചു. ആളൂർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ഷൈനി തിലകൻ, ക്ഷേത്രം പ്രസിഡൻ്റ് സി വി രഘു മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കരയോഗം സെക്രട്ടറി വി വി സുനിൽ സ്വാഗതവും, ട്രഷറർ സി സി സുരേഷ് ബാബു നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page