കവി സുബ്രഹ്മണ്യ ഭാരതിയുടെ പ്രപൗത്രൻ വിദ്വാൻ രാജ്കുമാർ ഭാരതി ഏപ്രിൽ 18 ന് ഇരിങ്ങാലക്കുടയിൽ – സന്ദർശനം വരവീണ സമ്മർ മ്യൂസിക് വർക്ക്ഷോപ്പിൽ പങ്കെടുക്കുവാൻ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട : പ്രശസ്ത നവോത്ഥാന കവി സുബ്രഹ്മണ്യ ഭാരതിയുടെ പ്രപൗത്രൻ വിദ്വാൻ രാജ്കുമാർ ഭാരതി ഏപ്രിൽ 18 ന് ഇരിങ്ങാലക്കുടയിൽ വരുന്നു. അനവധി കച്ചേരികൾ അദ്ദേഹം കേരളത്തിൽ നടത്തിയിരുന്നു കാലങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സന്ദർശനം.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപമുള്ള വലിയ തമ്പുരാൻ കോവിലകത്ത് പ്രവർത്തിക്കുന്ന വരവീണ സ്കൂൾ ഓഫ് മ്യൂസിക് മ്യൂസിക്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമ്മർ മ്യൂസിക് വർക്ക്ഷോപ്പിൽ പങ്കെടുക്കുവാനാണ് അദ്ദേഹം എത്തുന്നത്.

സുബ്രഹ്മണ്യ ഭാരതി, ഡോ. ടി.വി. ഗോപാലകൃഷ്ണൻ, രാജ്കുമാർ ഭാരതി എന്നിവരുടെ കൃതികളും തില്ലാനകളും കൂടാതെ മനോധർമ സംഗീതവും ആണ് സമ്മർ മ്യൂസിക് വർക്ക്ഷോപ്പിന്റെ പ്രമേയം. ഓൺലൈനിൽ ക്ലാസുകൾ പങ്കെടുക്കുവാനുള്ള സൗകര്യവും വരവീണ ഒരുക്കിയിട്ടുണ്ട് . റെജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും +91 9995834829

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page