ഇരിങ്ങാലക്കുട : കേരള പുലയർ മഹാ സഭ സ്ഥാപക നേതാവും മുൻമന്ത്രിയുമായിരുന്ന പി കെ ചാത്തൻ മാസ്റ്ററുടെ 37-ാം ചരമവാർഷികം ഏപ്രിൽ 22ന് സമുചിതമാചരിക്കുവാൻ ഇരിങ്ങാലക്കുട യൂണിയൻ ഓഫീസിൽ ചേർന്ന സംഘാടകസമിതി യോഗം തീരുമാനിച്ചു.
ഏപ്രിൽ 22 ന് രാവിലെ ഏഴ് മണിക്ക് ശാഖാ കേന്ദ്രങ്ങളിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിക്കും. എട്ടുമണിക്ക് ജില്ലയിലെ 11 യൂണിയൻ കേന്ദ്രങ്ങളിൽ പതാക ഉയർത്തൽ പുഷ്പാർച്ചന അനുസ്മരണം സംഘടിപ്പിക്കും. 9 മണിക്ക് കുഴിക്കാട്ടുകോണം സ്മൃതിമണ്ഡപത്തിൽ നടക്കുന്ന പുഷ്പാർച്ചനയും അനുസ്മരണവും വൻ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.
ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ അനുസ്മരണം നടത്തും. സംഘാടക സമിതി യോഗത്തിൽ ശശി കൊരട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പി എ അജയഘോഷ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ പി എൻ സുരൻ, ശാന്തഗോപാലൻ, ഷാജു ഏത്താപ്പിള്ളി, കെ പി ശോഭന, ടി കെ സുബ്രൻ , പി സി രഘു, സന്ധ്യ മനോജ്, തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി പി എ അജയഘോഷ് (ചെയർമാൻ) പി എൻ സുരൻ ( ജനറൽ കൺവീനർ) പിസി രഘു (ട്രഷറർ) എന്നിവർ ഭാരവാഹികളായി 101 അംഗ കമ്മറ്റി യോഗം തെരഞ്ഞെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive