ഇരിങ്ങാലക്കുട :സ്ത്രീകളുടെ മാനത്തിനും മനുഷ്യന്‍റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാതെ മണിപൂരിൽ കലാപത്തിന് ഒത്താശ ചെയ്ത കേന്ദ്ര സർക്കാരിനെതിരെ സിപിഐ ഇരിങ്ങാലക്കുട ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർഢ്യ സമരം നടന്നു.
മണ്ഡലം കമ്മിറ്റി അംഗം ബെന്നി വിൻസന്‍റ് ഉദ്ഘാടനം ചെയ്തു. കെ. സി. മോഹൻലാൽ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എസ് പ്രസാദ്, കെ.സി. മോഹൻലാൽ, വർദ്ധനൻ പുളിക്കൻ, എം സി രമണൻ, അഡ്വക്കേറ്റ് ജിഷ ജോബി, ഷെല്ലി വിൽസൺ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O