സ്ത്രീയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതികൾ ഇരിങ്ങാലക്കുടയിൽ അറസ്റ്റിൽ

ഇരിങ്ങാലക്കുട : മണ്ണാത്തിക്കുളം റോഡിൽ വച്ച് നടന്നു പോകുകയായിരുന്നു സ്ത്രീയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ച ശ്രമിച്ച പ്രതികൾ ഇരിങ്ങാലക്കുടയിൽ അറസ്റ്റിലായി. തേലപ്പിള്ളി വെങ്ങാശ്ശേരി വീട്ടിൽ വിഷ്ണു 24 വയസ്സ്, മാപ്രാണം അച്ചു നായർ മൂലയിൽ വാടകയ്ക്ക് താമസിക്കുന്ന ആനന്ദപുരത്ത് വീട്ടിൽ ആകാശ് ആനന്ദ് 25 വയസ്സ് എന്നിവരെയാണ് ബുധനാഴ്ച ഇരിങ്ങാലക്കുട സ്റ്റേഷൻ എസ് എച്ച് ഓ അനീഷ് കരിം എസ് ഐ ഷാജൻ എം എസ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

സെപ്റ്റംബർ രണ്ടാം തീയതി വൈകിട്ട് ആറുമണിക്കാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന സ്ത്രീയെ ബൈക്കിൽ പിന്തുടർന്ന പ്രതികൾ ആക്രമിച്ച് മാല പൊട്ടിച്ചെങ്കിലും സ്ത്രീ പ്രതിരോധം തീർത്തതിനാൽ മാല ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു

പരിസരത്തെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ക്യാമറകളും ഇരിങ്ങാലക്കുട പോലീസ് സ്ഥാപിച്ച ക്യാമറകളും പരിശോധിച്ചു വാഹനവും പ്രതികളുടെ വസ്ത്രങ്ങളും മറ്റും മനസ്സിലാക്കിയാണ് ഇവരെ പിടികൂടിയത്. പ്രതികളിൽ ഒരാൾക്ക് വിവാഹത്തിന് ശേഷം ഉണ്ടായ സാമ്പത്തിക ബാധ്യത തീർക്കാനാണ് മാല മോഷണത്തിന് ഇറങ്ങിയതെന്ന് ചോദ്യം ചെയ്തതിൽ സമ്മതിച്ചു.

എസ് ഐ മാരായ അനിൽകുമാർ എൻ കെ,, ജലീൽ, ജോർജ്, എസ് ഐ ഉല്ലാസ് പൂന്തോട്ട, പോലീസുകാരായ രാഹുൽ, വിപിൻ, എന്നിവർ ഉൾപ്പെട്ടതായിരുന്നു അന്വേഷണസംഘം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

continue reading below...

continue reading below..

You cannot copy content of this page