പത്മഭൂഷൺ ഫാ.ഗബ്രിയേൽ അനുസ്മരണവും പുസ്തകപ്രകാശനവും നടന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പത്മഭൂഷൺ ഫാ.ഗബ്രിയേൽ അനുസ്മരണവും ‘ഗബ്രിയേലിസം’ പുസ്തകപ്രകാശനവും നടന്നു. ഫാ. ജോസഫ് തെക്കൻ സെമിനാർ ഹാളിൽ നടന്ന ചടങ്ങ് കേരള സാഹിത്യ അക്കാദമി അധ്യക്ഷനും, എഴുത്തുകാരനുമായ പ്രൊഫ. കെ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളേജ് മാനേജർ ഫാദർ ജോയ് പീനിക്കപറമ്പിൽ സി.എം.ഐ അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ വിചക്ഷണനും,ക്രൈസ്റ്റ് കോളേജ് ,അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനുമായ പത്മഭൂഷൻ ഫാ. ഗബ്രിയേലിന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കി ഫാ. വിൻസെന്റ് തറയിൽ എഴുതിയ ‘ഗബ്രിയേലിസം’ എന്ന പുസ്തകം മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രകാശനം ചെയ്തു.

അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാദർ ജൂലിയസ് അരക്കൽ സി.എം.ഐ അനുസ്മരണ പ്രഭാഷണവും ഡോക്ടർ സി വി സുധീർ പുസ്തക പരിചയവും നടത്തി. ആർ. കെ. രവി, പ്രൊഫ. ജോൺ സിറിയക്, പ്രൊഫ. ജോർജ്ജ് പോൾ, ജയ്സൺ പാറേക്കാടൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിന് ക്രൈസ്റ്റ് കോളേജ് സ്വാശ്രയ വിഭാഗം ഡയറക്ടർ ഫാദർ വിൻസൺ തറയിൽ സിഎംഐ മറുമൊഴി നൽകി.

ചടങ്ങിൽ കോളേജ് ജേർണൽ പ്രകാശനവും,മലയാളം വിഭാഗം നടത്തുന്ന പുസ്തകോത്സവത്തിന്റെ ആദ്യ വില്പനയും പ്രൊഫ. കെ സച്ചിദാനന്ദൻ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് സി.എം.ഐ സ്വാഗതവും, പ്രൊഫ. സി.വി ഫ്രാൻസിസ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page