ഇരിങ്ങാലക്കുട : കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട ഡിവിഷന്‍റെ മുപ്പത്തി ഏഴാമത് സമ്മേളനം ഇരിഞ്ഞാലക്കുട നഗരസഭാ ടൗൺ ഹാളിൽ വച്ച് നടന്നു. സാഹിത്യകാരനും പുരോഗമന കലാ സാഹിത്യ സംഘത്തിന്‍റെ ജനറൽ സെക്രട്ടറിയുമായ അശോകൻ ചെരുവിൽ യോഗം ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി പി ബാലകൃഷ്ണപിള്ള സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഡിവിഷൻ പ്രസിഡൻറ് ശ്രീ എം രാധാകൃഷ്ണൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി എ രാധാകൃഷ്ണൻ റിപ്പോർട്ടും കെ.പി മായാദേവി കണക്കും അവതരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി കെ ആർ രാജൻ, ജില്ലാ പ്രസിഡണ്ട് പി കെ. രവീന്ദ്രനാഥ്, ജില്ലാ സെക്രട്ടറി സദാനന്ദൻ പി കെ, തൃശ്ശൂർ ഡിവിഷൻ സി.സി അംഗം എ ജെ പോൾ, സി സി അംഗം എം മുരളീധരൻ എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.വൈസ് പ്രസിഡണ്ട് കെ എസ് പുഷ്പാംഗദൻ യോഗത്തിന് സ്വാഗതവും പി എൻ മുകുന്ദൻ നന്ദിയും രേഖപ്പെടുത്തി.
കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട ഡിവിഷന്‍റെ പുതിയ ഭാരവാഹികളായി പ്രസിഡൻറ് എം രാധാകൃഷ്ണൻ, സെക്രട്ടറി പി എ രാധാകൃഷ്ണൻ, ട്രഷറർ കെ പി മായാദേവി, വനിതാ വേദി ചെയർപേഴ്സൺ ആയി സി കെ ലളിതാ ഭായി എന്നിവരെ തിരഞ്ഞെടുത്തു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O