കുട്ടംകുളം സമരത്തിന്‍റെ 77-ാം വാർഷികം സി.പി.ഐ(എം) ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു

ഇരിങ്ങാലക്കുട : സി.പി.ഐ(എം) ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടംകുളം സമരത്തിന്‍റെ 77-ാം വാർഷികം ആചരിച്ചു. പി.ആർ ബാലൻ മാസ്റ്റർ ഹാളിൽ നടന്ന സമ്മേളനം പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ അധ്യക്ഷനായി.

കേരളത്തിന്‍റെ നവോത്ഥാനം വളരെ ശക്തിയായി ആരംഭിച്ചപ്പോൾ മുഴുവൻ ജന വിഭാഗങ്ങളിലും ഏറെ ആവേശം ഉണ്ടാക്കിയ ഒന്നായിരുന്നു കുട്ടൻ കുളം സമരവും പാലിയം സമരവും. ഇപ്പോൾ ചില വിഭാഗം ആളുകൾ പറഞ്ഞു നടക്കുന്നത് കേരളത്തിന്‍റെ നവോത്ഥാന മുന്നേറ്റങ്ങൾ അടിസ്ഥാന ജനതയായിട്ടുള്ള തൊഴിലാളികൾക്കും കൃഷിക്കാർക്കും പിന്നോക്ക സമുദായങ്ങൾക്കും നേട്ടം ഉണ്ടാക്കി കൊടുത്ത ഒന്നാണെന്നും, അതേസമയം ഞങ്ങളെപ്പോലുള്ള മുന്നോക്ക സമുദായങ്ങൾക്ക് ദോഷമുണ്ടാകിയെന്ന പ്രചരണം ബിജെപിയുടെയും ആർഎസ്എസിന്റെയും അതിവിദഗ്ധമായ ആസൂത്രണങ്ങൾ വഴി പ്രചരിച്ചു കൊണ്ടിരിക്കുകയാണെന്നും അതിന്‍റെ ഭാഗമായി ഒരു കാലഘട്ടത്തിൽ ഇടതുപക്ഷ പ്രസ്ഥാനത്തോട് നിന്ന് ആ കാലഘട്ടത്തിലെ സവർണ്ണ ജനവിഭാഗങ്ങളുടെ പിൻഗാമികളായി വന്നിട്ടുള്ള പല ആളുകളും ആർഎസ്എസിന്റെയും വലതുപക്ഷ വിഭാഗങ്ങളുടെ ഭാഗത്തും പോകുന്നത് എന്നും അശോകൻ ചരുവിൽ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഡോ. കെ പി ജോർജ്, ഖാദർ പട്ടേപ്പാടം എന്നിവർ സംസാരിച്ചു. കെ.സി പ്രേമരാജൻ സ്വാഗതവും അഡ്വ.കെ ആർ വിജയ നന്ദിയും പറഞ്ഞു.

You cannot copy content of this page