സെന്‍റ് ജോസഫ്സ് കോളേജിൽ കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യൻ സൈന്യത്തിന്‍റെ കരുത്തിനു മുന്നിൽ പ്രണാമത്തോടെ സെന്‍റ് ജോസഫ്സ് കോളേജിൽ കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു. കോളേജിലെ അമർജവാൻ സ്മാരകത്തിൽ വൈസ് പ്രിൻസിപ്പൽ Dr. Sr എലൈസ പുഷ്പചക്രം സമർപ്പിച്ചു പ്രാർത്ഥന നടത്തി. തുടർന്ന് വിദ്യാർത്ഥികളും പുഷ്പങ്ങൾ സമർപ്പിച്ചു.

അമർ ജവാൻ സ്മാരകം സ്ഥിതി ചെയ്യുന്ന ഗാർഡനിൽ NCC യുടെ നേതൃത്വത്തിൽ സ്പോട്ട് ഫോട്ടോഗ്രഫി മത്സരവും തീം പ്രസന്റേഷനും കലാപരിപാടികളും നടന്നു. NCC ക്യാപ്റ്റൻ ലിറ്റി ചാക്കോ, അണ്ടർ ഓഫീസർ അജ കെ ഫാത്തിം, CQMS അജ്മില തുടങ്ങിയവർ നേതൃത്വം നൽകി.

You cannot copy content of this page