എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : ഡിസംബർ 26 മുതൽ 2024 ജനുവരി ഒന്ന് വരെ ഏഴ് ദിവസമായി ഇരിങ്ങാലക്കുട ഗവ എൽ പി സ്ക്കൂളിൽ നടന്നു വന്നിരുന്ന ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് ക്യാമ്പ് “കൂട് 2023” ന്റെ സമാപന സമ്മേളനം ഇരിങ്ങാലക്കുട നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ ജിഷ ജോബി ഉദ്‌ഘാടനം നിർവ്വഹിച്ചു.പി ടി എ പ്രസിഡന്റ് ബിനോയ് വി. ആർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വോളന്റിയേഴ്സ് “കൂട്” ക്യാമ്പിൽ തയ്യാറാക്കിയ കയ്യെഴുത്തു മാസിക “മഷിക്കൂട്” പ്രകാശനം ചെയ്തു.ചടങ്ങിൽ “ഹൃദയപൂർവ്വം എൻ എസ് എസ് “തൃശൂർ ജില്ലാ എൻ എസ് എസ് അലുമ്നി അംഗങ്ങളായ അഭി തുമ്പൂർ, ലാലു അയ്യപ്പൻ കാവ് , അജിത്ത്കുമാർ, സുബ്രഹ്മണ്യൻ, അരവിന്ദൻ , രാജിക, ശ്രീജിക , പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് സൂരജ് ശങ്കർ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം എ, അദ്ധ്യാപകരായ സുരേഖ എം.വി, ജയൻ കെ , വോളന്റിയർ ലീഡർ ഡോൺ പോൾ എന്നിവർ സംസാരിച്ചു.


You cannot copy content of this page