വാക്ക് പാലിക്കാൻ നഗരസഭയ്ക്ക് ഇനി എത്ര നാൾ ? ബൈപ്പാസ് റോഡിലെ ‘കേശവൻ വൈദ്യർ സ്ക്വയർ’ പ്രഖ്യാപനം ശിലാഫലകത്തിൽ മാത്രമായി ഒതുങ്ങുന്നു – ലോകം ആദരിക്കുന്ന കേശവൻ വൈദ്യരുടെ 120-ാം ജന്മദിനം തിങ്കളാഴ്ച

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പട്ടണത്തെ ലോക വ്യാപാര ഭൂപടത്തിൽ ഇടം നല്കാൻ സഹായിച്ച ചന്ദ്രിക ആയുർവേദ സോപ്പ് കമ്പനിയുടെ സ്ഥാപകനും സാമൂഹികപരിഷ്കർത്താവും, ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനുമായിരുന്നു സി.ആർ. കേശവൻ വൈദ്യർക്ക് ആദരം അർപ്പിക്കാനായി കുറച്ചു വർഷങ്ങൾക്ക് മുൻപ് ഇരിങ്ങാലക്കുട നഗരസഭ പുതുതായി നിർമിച്ച ബെപാസിന് അദ്ദേഹത്തിന്റെ പേര് നല്കാൻ ഒരു നീക്കമുണ്ടായി. പക്ഷെ ചില ‘താല്പര്യങ്ങൾ’ സംരക്ഷിക്കാനായി ആ നീക്കം അട്ടിമറിക്കപ്പെട്ടു. പിന്നീട് നടന്ന വീതംവെപ്പിൽ ബെപാസിലെ ആദ്യ റീച്ചിലെ ജംഗ്‌ഷന് ‘കേശവൻ വൈദ്യർ സ്ക്വയർ’ എന്ന് നാമകരണം ചെയ്തു ശിലാഫലകം സ്ഥാപിച്ചു.

പദ്മശ്രീ അമ്മന്നൂർ മാധവചാക്യാർക്കും, പദ്മഭൂഷൺ ഫാ. ഗബ്രിയേലിനും, അയ്യൻ തിരുകണ്ടനും എല്ലാം കിട്ടി ബെപാസിലെ വിവിധയിടങ്ങളിൽ ഇതുപോലെ ഓരോ സ്ക്വയറുകളും ശിലാഫലകങ്ങളും. ഇവയെല്ലാം വെറും വാഗ്ദാനങ്ങൾ മാത്രമായി തുടരുന്നു ഇപ്പോളും…

കേശവൻ വൈദ്യർ അന്തരിച്ചിട്ട് 25 വർഷം തികഞ്ഞിട്ടും ഇതുവരെ ആദ്ദേഹത്തിനായി നഗരസഭ ഒന്നും ചെയ്തിട്ടില്ല എന്നുള്ളത് ദുഖകരമാണ്. അതിലേറെ അപമാനകരമാണ് അദ്ദേഹത്തിന്റെ പേർ കൊത്തിവെച്ച ശിലാഫലകം റോഡരികിൽ കാടുകയറിയ അവസ്ഥയിൽ സ്ഥിതികൊള്ളുന്നത്. ഈ വർഷം അദ്ദേഹത്തിന്റെ 120-ാം ജന്മദിനം ആഘോഷിക്കുന്ന വേളകൂടിയാണ്. അതോടൊപ്പം വാക്കുപാലിക്കാൻ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് ഒരു പുനർചിന്തനത്തിന്റെ സന്ദർഭവും കൂടിയാണിത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page