വർണ്ണക്കുട സ്പെഷ്യൽ എഡിഷൻ – മധുരം ജീവിതം – ഓണംകളി മത്സരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പരിപാടിയായ മധുരം ജീവിതത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന ഓണംകളി മത്സരത്തിലേക്ക് ഓണംകളി സംഘങ്ങളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

മണ്ഡലത്തിൽ സംഘടിപ്പിക്കപ്പെടുന്ന വർണ്ണക്കുട സാംസ്കാരിക ഉത്സവത്തിന്റെ കൂടി ഭാഗമായാണ് ഇത്തവണ ലഹരി വിരുദ്ധ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നത്. ഇതിന്റെ ഭാഗമായി നടക്കുന്ന വിവിധ പരിപാടികളോടൊപ്പം സെപ്റ്റംബർ 3 ന് പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനത്താണ് ഓണംകളി മത്സരം അരങ്ങേറുക.

15 പേരിൽ കുറയാത്ത അംഗങ്ങളുള്ള ടീമുകൾക്ക് മത്സരത്തിന് അപേക്ഷിക്കാം. വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും നൽകുന്നതാണെന്ന് മന്ത്രി അറിയിച്ചു.

ഓണംകളി മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ madhuramjeevitham@gmail.com എന്ന ഇമെയിൽ വിലാസത്തിലക്ക് പേരും അഡ്രസ്സും ഫോൺ നമ്പറും ഇമെയിൽ ചെയ്യുകയോ ഇരിങ്ങാലക്കുട കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപമുള്ള ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നേരിട്ട് എത്തിയോ അപേക്ഷകൾ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9446572468 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Applications are invited for the Varnakuda Special Edition - Madhuram Jeevanth - Onamkali Competition

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page