എൻ.എസ്.എസ് വളണ്ടിയറിന് ആദരവ് നൽകി

കാട്ടൂർ : പോംപേ സെൻറ് മേരീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഒന്നാംവർഷ വിദ്യാർഥികളുടെ നാഷണൽ സർവീസ് സ്കീമിലേക്കുള്ള പ്രവേശന ചടങ്ങിൽ പ്രിൻസിപ്പാൾ പ്രിയ കെബി എൻഎസ്എസ് പതാക ഉയർത്തി. എൻഎസ്എസ് വളണ്ടിയർ നെഹല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വിനിത വിബി എൻഎസ്എസ് സന്ദേശം നൽകി.

തൃശ്ശൂര് എക്സൈസ് ഡിവിഷൻ വിമുക്തി റിസോഴ്സ് പേഴ്സണും ഇരിഞ്ഞാലക്കുട റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറും വിമുക്തി കോഡിനേറ്ററുമായ ജദീർ പി എം മുഖ്യാതിഥിയായി പങ്കെടുത്ത് ലഹരി വിരുദ്ധ സന്ദേശം നൽകി. ജീവകാരുണ്യ പ്രവർത്തനങ്ങൾ വഴി മറ്റുള്ളവർക്ക് മാതൃകയായി മാറിയ രണ്ടാം വർഷ വിദ്യാർത്ഥിയും എൻഎസ്എസ് വളണ്ടിയറു മായ മാസ്റ്റർ ആദി സുധീഷിനെ പൊന്നാട അണിയിച്ച് ആദരിച്ചു

പുതിയ എൻഎസ്എസ് വളണ്ടിയേഴ്സിന് ബാഡ്ജ് ധാരണം നടത്തി. എൻഎസ്എസ് വളണ്ടിയർ ലീഡർമാരായ മുഹമ്മദ് ഹാഷിം, ഇസ മരിയ എന്നിവർ നേതൃത്വം നൽകി മാനേജർ വിൻസെൻറ് ജോൺ പാനിക്കുളം, പിടിഎ വൈസ് പ്രസിഡൻറ് സലിം എന്നിവർ ആശംസകള്‍ നേർന്നു സംസാരിച്ചു. മറ്റ് അധ്യാപകർ, 80 ഓളം എൻഎസ്എസ് വളണ്ടിയേഴ്സ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page